Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 March 2022 5:44 AM IST Updated On
date_range 3 March 2022 5:44 AM IST'സാന്ത്വനമേകാം കൈകോർക്കാം': ഒരാഴ്ച കൊണ്ട് സമാഹരിച്ചത് 1.47 കോടി
text_fieldsbookmark_border
ഫറോക്ക്: നിർധന വൃക്കരോഗികൾക്ക് സൗജന്യമായി ഡയാലിസിസ് നൽകാൻ ബേപ്പൂർ മണ്ഡലം െഡവലപ്മെന്റ് മിഷൻ ചാരിറ്റബിൾ ട്രസ്റ്റ് നടത്തിയ ധനസമാഹരണത്തിൽ ഒരാഴ്ച കൊണ്ട് 1,47,72,000 രൂപ ലഭിച്ചതായി ട്രസ്റ്റ് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. 'സാന്ത്വനമേകാം കൈകോർക്കാം' ആറാം ഘട്ടം ബേപ്പൂർ മണ്ഡലത്തിൽനിന്നും ഒളവണ്ണ ഗ്രാമപഞ്ചായത്തിൽ നിന്നുമാണ് ഇത്രയും പണം ലഭിച്ചത് . ഡയാലിസിസിന് ഒരു മാസത്തിൽ 10 ലക്ഷത്തിൽ പരം രൂപ ചെലവ് വരുന്നുണ്ടെന്ന് വാർത്തസമ്മേളനത്തിൽ ബേപ്പൂർ മണ്ഡലം ഡെവലപ്മെന്റ് ട്രസ്റ്റ് ചെയർമാൻ വി.കെ.സി. മമ്മദ് കോയ, കെ. ഗംഗാധരൻ, എം. ഖാലിദ്, പിലാക്കാട്ട് ഷൺമുഖൻ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story