Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമദ്യനിരോധന സമിതി...

മദ്യനിരോധന സമിതി സംസ്ഥാന സമ്മേളനം 14ന്​

text_fields
bookmark_border
കോഴിക്കോട്​: കേരള മദ്യനിരോധന സമിതിയുടെ 44ാം സംസ്ഥാന സമ്മേളനം മേയ്​ 14ന്​ ഗാന്ധിഗൃഹത്തിൽ നടക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പൊതുസമ്മേളനം രാവിലെ 9.30ന്​ ഡോ. എം.പി. അബ്​ദുസ്സമദ്​ സമദാനി എം.പി ഉദ്​ഘാടനം ചെയ്യും. സംഘടന തെരഞ്ഞെടുപ്പ്​ പൂർത്തിയാക്കി വൈകീട്ട്​ നാലോ​ടെ സമ്മേളനം സമാപിക്കും. സർക്കാറിന്‍റെ മദ്യനയത്തിനെതിരായുള്ള കർമപദ്ധതികൾക്ക്​ സമ്മേളനത്തിൽ രൂപം നൽകുമെന്ന്​ ഭാരവാഹികൾ അറിയിച്ചു. മദ്യവിരുദ്ധരംഗത്ത്​ പ്രവർത്തിക്കുന്ന കെ.സി.ബി.സി മദ്യവിരുദ്ധ സംസ്ഥാന സെക്രട്ടറി അഡ്വ. ചാർളി പോളിന്​ സമ്മേളനത്തിൽ പ്രഫ. എം.പി. മന്മഥൻ സ്മാരക പുരസ്കാരം നൽകും. സ്വാതന്ത്ര്യ സമര പോരാളിയും ഗാന്ധിയനുമായ തായാട്ട്​ ബാലൻ, കോഴിക്കോട്​ സർവകലാശാല ഗാന്ധി ചെയർ വിസിറ്റിങ്​ പ്രഫ. ഡോ. ആർസു, സ്വാതന്ത്ര്യ സമര സേനാനി സോഷ്യോ വാസു എന്നിവരെ ചടങ്ങിൽ ആദരിക്കും. കൂടാതെ, വിവിധ മേഖലകളിലെ സേവനങ്ങൾക്ക്​ അന്താരാഷ്ട്ര അവാർഡ്​ ജേതാവായ ആർട്ടിസ്റ്റ്​ ശശികലയെ അനുമോദിക്കും. മദ്യവിരുദ്ധ സമിതി സംസ്ഥാന പ്രസിഡന്‍റ്​ സിദ്ദിക്​ മൗലവി, പ്രഫ. ടി.എം. രവീന്ദ്രൻ, ഇ.എ. ജോസഫ്​, ഏട്ടൻ ശുകപുരം, പ്രഫ. ഒ.ജെ. ചിന്നമ്മ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story