Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 April 2022 5:39 AM IST Updated On
date_range 17 April 2022 5:39 AM ISTവിഷുത്തലേന്ന് കൺസ്യൂമർഫെഡ് വിറ്റത് 14 കോടിയുടെ മദ്യം
text_fieldsbookmark_border
കോഴിക്കോട്: വിഷുത്തലേന്ന് കൺസ്യൂമർഫെഡിൻെറ വിൽപനശാലയിലൂടെ വിതരണം ചെയ്തത് 14.01 കോടിയുടെ മദ്യം. വിഷുക്കാല വിൽപനയിലെ റെക്കോഡാണിത്. കോവിഡ് പ്രതിസന്ധിയെത്തുടർന്ന് രണ്ടു വർഷം കാര്യമായ കച്ചവടമുണ്ടായിരുന്നില്ല. 2020ലെ വിഷുക്കാലത്ത് 9.82 കോടിയുടെ വിൽപനയാണ് ഇതിനുമുമ്പ് നടന്ന ഉയർന്ന കച്ചവടം. ഏറ്റവും കൂടുതൽ കച്ചവടം നടന്നത് കൊയിലാണ്ടിയിലെ വിൽപനശാലയിലാണ്. 80.3 ലക്ഷത്തിൻെറ വിദേശമദ്യമാണ് ഇവിടെ വിറ്റത്. രണ്ടാം സ്ഥാനത്ത് കോഴിക്കോട് -78. 84 ലക്ഷം, മൂന്നാം സ്ഥാനം കൊടുങ്ങല്ലൂർ -74.61 ലക്ഷം. കുന്ദംകുളം 68.65 ലക്ഷം, മട്ടന്നൂർ 60.85 ലക്ഷത്തിൻെറയും മദ്യം വിറ്റു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story