Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതെരഞ്ഞെടുപ്പ് ചെലവ്:...

തെരഞ്ഞെടുപ്പ് ചെലവ്: കണക്ക് 14നകം സമർപ്പിക്കണം

text_fields
bookmark_border
കോ​ഴി​േക്കാട്​: തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള 2020ലെ പൊതുതെരഞ്ഞെടുപ്പ് സംബന്ധിച്ച സ്ഥാനാർഥികളുടെ ചെലവ് കണക്ക് നിർദിഷ്​ട എൻ. 30 ഫോറത്തില്‍ തയാറാക്കി ഒറിജിനല്‍ ബില്‍/വൗച്ചറുകള്‍ സഹിതം അധികാരപ്പെടുത്തിയ ഉദ്യോഗസ്ഥന്‍ മുമ്പാകെ ജനുവരി 14നകം സമര്‍പ്പിക്കണമെന്ന് ഇലക്​ഷൻ ഡെപ്യൂട്ടി കലക്ടർ അറിയിച്ചു. ഗ്രാമപഞ്ചായത്തുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് അതത് ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിമാരും ബ്ലോക്ക് പഞ്ചായത്തുകളിലെ സ്ഥാനാർഥികളെ സംബന്ധിച്ച് ജില്ല പഞ്ചായത്ത് സെക്രട്ടറിയും ജില്ല പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/മുനിസിപ്പല്‍ കോർപറേഷന്‍ സ്ഥാനാർഥികളെ സംബന്ധിച്ച് ജില്ല കലക്ടറുമാണ് അധികാരപ്പെട്ട ഉദ്യോഗസ്ഥന്‍. തെരഞ്ഞെടുപ്പ് ചെലവ് കണക്കുകള്‍ നിർണയിക്കപ്പെട്ട സമയപരിധിക്കുള്ളിലും രീതിയിലും ബോധിപ്പിക്കുന്നതില്‍ വീഴ്ചവരുത്തിയാൽ സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ മുമ്പാകെ റിപ്പോര്‍ട്ട് ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story