Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമാവൂരിൽ 14 പേർക്കുകൂടി...

മാവൂരിൽ 14 പേർക്കുകൂടി കോവിഡ്

text_fields
bookmark_border
മാവൂർ: നേരത്തേ രോഗം സ്ഥിരീകരിച്ചവരുമായി സമ്പർക്കമുള്ളവരിൽ നടത്തിയ ആൻറിജൻ ടെസ്​റ്റിൽ 14 പേർക്ക് രോഗം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച മാവൂർ സബ്സൻെററിൽ നടന്ന ആൻറിജൻ ടെസ്​റ്റിലാണ് 14 പേർക്ക് കോവിഡ് സ്ഥിരീകരിച്ചത്. നേരത്തേ കോവിഡ് സ്ഥിരീകരിച്ചവരുമായി പ്രൈമറി, സെക്കൻഡറി സമ്പർക്കത്തിലുണ്ടായിരുന്ന 130 പേർക്കാണ് വെള്ളിയാഴ്ച ആൻറിജൻ ടെസ്​റ്റ്​ നടത്തിയത്. ഗ്രാമപഞ്ചായത്തിലെ രണ്ട്, മൂന്ന്, 13, 16 വാർഡുകളിലുള്ളവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ശനിയാഴ്ച 70 പേർക്കും ടെസ്​റ്റ്​ നടത്തിയിട്ടുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച 93 പേർക്ക് നടത്തിയ ടെസ്​റ്റിൽ ഒമ്പതു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. പൊലീസ്, ആശ വളൻറിയർമാർ എന്നിവരടക്കമുള്ള 100 പേരുടെ പരിശോധന​ അടുത്ത ദിവസം നടക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story