Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 22 July 2020 5:28 AM IST Updated On
date_range 22 July 2020 5:28 AM ISTനന്മണ്ട 13ൽ തെരുവ് കച്ചവടക്കാർ റോഡ് കൈയടക്കുന്നു: ഗത്യന്തരമില്ലാതെ കാൽനടക്കാർ
text_fieldsbookmark_border
നന്മണ്ട: നന്മണ്ട 13ൽ തെരുവ് കച്ചവടം പൊടിപൊടിക്കുന്നു. ബസ് കാത്തിരിപ്പുകേന്ദ്രം, തളി ജങ്ഷൻ, ബാലുശ്ശേരി റോഡ് എന്നിവിടങ്ങളിലാണ് റോഡ് കൈയേറി വഴിയോര വാണിഭം സജീവമായത്. കപ്പ, മത്സ്യം, ഗൃഹോപകരണങ്ങൾ, പ്ലാസ്റ്റിക് വസ്തുക്കൾ, വസ്ത്രവിൽപന എന്നിവയാണ് പ്രധാനമായും നടക്കുന്നത്. ഗതാഗത കുരുക്ക് അനുഭവപ്പെടുന്ന ടൗണിൽ വഴിയോര വാണിഭം കൂടിയായതോടെ കാൽനടക്കാരാണ് പ്രയാസപ്പെടുന്നത്. നടപ്പാത തകർന്ന് കിടക്കുന്നതിനാലും റോഡിലെ തിരക്ക് കാരണവും നടക്കാൻ കഴിയാത്ത സ്ഥിതിയാണ്. വഴിയോര വാണിഭം ഒഴിവാക്കാൻ അധികൃതർ ഒരു നടപടിയും കൈക്കൊള്ളുന്നില്ലെന്നാണ് വ്യാപാരികളുടെ പരാതി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story