Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightനന്മണ്ട 13ൽ അനധികൃത...

നന്മണ്ട 13ൽ അനധികൃത പാർക്കിങ് അപകടം ക്ഷണിച്ചുവരുത്തുന്നു

text_fields
bookmark_border
നന്മണ്ട: നന്മണ്ട 13ൽ വാഹനങ്ങളുടെ അനധികൃത പാർക്കിങ് അപകടം ക്ഷണിച്ചുവരുത്തുന്നു. നരിക്കുനി റോഡ്, ബാലുശ്ശേരി റോഡ്, തളി ബൈപാസ് എന്നിവിടങ്ങളിലാണ് അപകടം ക്ഷണിച്ചുവരുത്തുംവിധം വാഹനങ്ങളുടെ പാർക്കിങ്. കഴിഞ്ഞ ദിവസം നരിക്കുനി റോഡിലൂടെ ബൈക്കിൽ വരുകയായിരുന്ന യുവാവ് അപകടത്തിൽപെട്ടു. നിർത്തിയിട്ട കാറിന്റെ ഡോർ തുറന്നപ്പോഴാണ് യുവാവിന് അപകടം സംഭവിച്ചത്. കാലിന് ഗുരുതര പരിക്കേറ്റ പാടത്തിൽ മുഹമ്മദ് ആഷിർ (34) മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. നേരത്തെ ചീക്കിലോട് റോഡും കോഴിക്കോട് റോഡും സംഗമിക്കുന്ന അങ്ങാടിയിൽവെച്ചുതന്നെ ഒട്ടേറെ ബൈക്ക് യാത്രികർ അപകടത്തിൽപെട്ടിട്ടുണ്ട്. സമാനരീതിയിൽ തളി ബൈപാസ് ജങ്ഷനിലും അപകടമുണ്ടായിട്ടുണ്ട്. യാത്രക്കാരുടെ ബാഹുല്യവും വാഹനങ്ങളുടെ ബാഹുല്യവും നന്മണ്ട ടൗണിനെ വീർപ്പുമുട്ടിക്കുമ്പോഴും വാഹനങ്ങളുടെ പാർക്കിങ്ങിന് സ്ഥലം നന്മണ്ടയിൽ ഇല്ല. നഗരത്തിൽ ജോലി ആവശ്യാർഥം പോകുന്നവരും മറ്റുമാണ് തങ്ങളുടെ വാഹനങ്ങൾ റോഡരികിൽ പാർക്ക് ചെയ്യുന്നത്. ചില വ്യാപാരികൾ തങ്ങളുടെ സ്ഥാപനത്തിനു സമീപംതന്നെ വാഹനം നിർത്തി ഗതാഗതക്കുരുക്കിന് വഴിയൊരുക്കുകയും ചെയ്യുന്നു. വാഹനങ്ങളുടെ അനധികൃത പാർക്കിങ്ങിന് അടിയന്തര പരിഹാരം കാണണമെന്ന് വിവിധ രാഷ്ടീയ പാർട്ടി പ്രതിനിധികൾ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story