Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 July 2021 5:35 AM IST Updated On
date_range 21 July 2021 5:35 AM ISTമാസ്ക് ധരിക്കാത്തതിന് 1,279 കേസ്; 301 വാഹനങ്ങൾ പിടിച്ചെടുത്തു
text_fieldsbookmark_border
മാസ്ക് ധരിക്കാത്തതിന് 1,279 കേസ്; 301 വാഹനങ്ങൾ പിടിച്ചെടുത്തു കോഴിക്കോട്: മാസ്ക് ധരിക്കാത്തതിന് നഗരപരിധിയിൽ ചൊവ്വാഴ്ച 1,279 കേസുകളും കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്ക് 718 കേസുകളും രജിസ്റ്റർ ചെയ്തതായി സിറ്റി പൊലീസ് മേധാവി എ.വി. ജോർജ് അറിയിച്ചു. അനാവശ്യയാത്ര നടത്തിയ 301 വാഹനങ്ങളും പിടിച്ചെടുത്തു. സാമൂഹിക അകലം പാലിക്കാത്തതിന് 10,444 ആളുകളെ പൊലീസ് താക്കീത് ചെയ്തു. സാമൂഹിക അകലം പാലിക്കാതെ വ്യാപാരം നടത്തിയ 113 കടകൾ അടപ്പിക്കുകയും ചെയ്തു. പത്തുവയസ്സിനു താഴെ പ്രായമുള്ള കുട്ടികളുമായി വന്ന 20 രക്ഷിതാക്കൾക്കെതിരെ നിയമനടപടി സ്വീകരിച്ചു. ബക്രീദിനോടനുബന്ധിച്ച് ഒരു ആഘോഷപരിപാടികളും നഗരപരിധിയിൽ അനുവദിക്കില്ല. കോഴിക്കോട് ബീച്ചുൾപ്പെടെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടാവില്ലെന്നും പൊലീസ് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story