Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതിരുവമ്പാടി അൽഫോൺസ ...

തിരുവമ്പാടി അൽഫോൺസ കോളജിൽ 12ന്​ തൊഴിൽ മേള

text_fields
bookmark_border
കോഴിക്കോട്​: തിരുവമ്പാടി അൽഫോൺസ കോളജ്​, കെ.സി.വൈ.എം താമരശ്ശേരി രൂപത, കത്തോലിക്ക കോൺഗ്രസ്​, എയ്​ഡർ ഫൗണ്ടേഷൻ എന്നിവ ജി -ടെക്കുമായി സഹകരിച്ച്​ ​തൊഴിൽ മേള സംഘടിപ്പിക്കുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. മാർച്ച്​ 12ന്​ രാവിലെ 9.30 മുതൽ വൈകീട്ട്​ നാലുവ​രെ അൽഫോൺസ കോളജിലാണ്​ മേള. അമ്പതോളം കമ്പനികൾ പ​ങ്കെടുക്കുന്ന മേളയിൽ പ്ലസ്​ ടു, ഡിഗ്രി, പി.ജി യോഗ്യതയുള്ളവർക്ക്​ പ​ങ്കെടുക്കാം. വിവിധ സ്ഥാപനങ്ങളുടെ അറ്റൻഡേഴ്​സ്​, ക്ലീനിങ്​ സ്റ്റാഫ്​ എന്നീ തസ്തികകളിലേക്കുള്ള നിയമനത്തിനും പ്രത്യേക കൗണ്ടർ മേളയിലൊരുക്കും. https://g5.gobsbank.com/jobfair എന്ന ലിങ്ക്​ വഴി മേളയിൽ പ​ങ്കെടുക്കാൻ രജിസ്റ്റർ ചെയ്യാം. ഉദ്യോഗാർഥികൾ അഞ്ച്​ കോപ്പി ബയോഡാറ്റ, രണ്ട്​ പാസ്​പോർട്ട്​ ​സൈസ്​ ഫോട്ടോ, മുൻകൂട്ടി രജിസ്റ്റർ ചെയ്തവരെങ്കിൽ എൻട്രി പാസ്​ എന്നിവ ​കൊണ്ടുവരണം. ഫോൺ: 0495 2254055, 8606890272. കോളജ്​ പ്രിൻസിപ്പൽ ഡോ. ചാക്കോ കാളംപറമ്പിൽ, മാനേജർ ഫാ. സ്കറിയ മങ്ങരയിൽ, ജി -ടെക്​ മാർക്കറ്റിങ്​ മാനേജർ അൻവർ സാദിക്ക്​, ആകാശ്​ ശിവകുമാർ, ജോസഫ്​ പുളിമൂട്ടിൽ എന്നിവർ വാർത്തസമ്മേളനത്തിൽ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story