Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഅർധ അതിവേഗ റെയിൽ...

അർധ അതിവേഗ റെയിൽ വിരുദ്ധ സമരം 118ാം ദിനത്തിലേക്ക്​

text_fields
bookmark_border
ചേമഞ്ചേരി: അർധ അതിവേഗ റെയിലിനെതിരെ നടത്തുന്ന പ്രക്ഷോഭം 117 ദിവസം പിന്നിട്ടു. കേന്ദ്രസർക്കാറി​‍ൻെറയും റെയിൽവേയുടെയും അനുമതി ഇല്ലാതെയാണ് ഭൂമി ഏറ്റെടുക്കൽ നടക്കുന്നതെന്നും ഇത് എന്തുവില കൊടുത്തും തടയുമെന്നും സത്യഗ്രഹം ഉദ്ഘാടനം ചെയ്ത്​ കെ.പി.സി.സി വൈസ്‌ പ്രസിഡൻറ്​ ടി. സിദ്ദീഖ്‌ പറഞ്ഞു. പദ്ധതിയുടെ പരിസ്ഥിതി പഠനം നടത്തിയിട്ടി​െല്ലന്നും തുക അനുവദിച്ചി​ട്ടില്ലെന്നും അദ്ദേഹം പറഞ്ഞു ജനകീയ പ്രതിരോധ സമിതി ചെയർമാൻ ടി.ടി. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. സത്യഗ്രഹികളായ ഭവാനി അമ്മ, ലക്ഷ്മി തോട്ടോളി, അഫ്സത്ത്‌ എന്നിവർക്കുള്ള ടാഗ്‌ വിതരണവും കെ റെയിൽ ആസ്പദമാക്കി ആയിശ സഹീർ വരച്ച ചിത്രത്തി​‍ൻെറ പ്രകാശനവും ടി. സിദ്ദീഖ്‌ നിർവഹിച്ചു. റിപ്പബ്ലിക്‌ ദിനാഘോഷത്തി​‍ൻെറ ഭാഗമായി രാവിലെ സമരപ്പന്തലിന്​ സമീപം ടി.ടി. ഇസ്മയിൽ പതാക ഉയർത്തി. ജന. കൺവീനർ കെ. മൂസക്കോയ സ്വാഗതവും മുസ്തഫ ഒലീവ് നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story