Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസേവനപാതയിലെ '108'

സേവനപാതയിലെ '108'

text_fields
bookmark_border
കോഴിക്കോട്​: കോവിഡ്​ അതിരൂക്ഷമായി വ്യാപിക്കുന്ന കാലഘട്ടത്തിൽ രാപ്പകലില്ലാതെ അധ്വാനിക്കുന്നവരാണ്​ ആരോഗ്യ പ്രവർത്തകർ. അവർക്കിടയിൽ ശ്രദ്ധയിൽ പെടാതെ അഹോരാത്രം പ്രവർത്തിക്കുന്നവരാണ്​ ആംബുലൻസ്​ ഡ്രൈവർമാർ. ഭക്ഷണവും ആരോഗ്യവും ത്യജിച്ച്​ അവർ സമൂഹത്തി​ൻെറ ആരോഗ്യ രംഗത്തിനായി നടത്തുന്ന പോരാട്ടത്തി​ൻെറ ദൃശ്യാവിഷ്​കാരമാണ്​ '108' ഹ്രസ്വചിത്രം. 108 ആംബുലൻസ്​ ഡ്രൈവറുടെ ജീവിതത്തി​ൻെറ ഒരു ഭാഗമാണ്​ ഈ ഹ്രസ്വചിത്രത്തിൽ വിവരിക്കുന്നത്​. ഊണുകഴിക്കാൻ പോലും സ്​ഥലവും സമയവുമില്ലാതെ ഓടു​േമ്പാഴും കോവിഡ്​ വന്ന്​ ക്വാറൻറീനിൽ കഴി​േയണ്ടി വരു​േമ്പാഴും അവർ സമൂഹത്തി​ൻെറ ആവശ്യങ്ങൾക്ക്​ വിളികേൾക്കുന്നു. ക്വാറൻറീൻ കഴിഞ്ഞ്​ പുറത്തിറങ്ങിയപ്പോഴും വീട്ടിലേക്കെത്തും മുമ്പ്​ കോവിഡ്​ രോഗിയെ ആശുപത്രിയിലെത്തിക്കുന്നതിനു വേണ്ടിയുള്ള വിളിയാണ്​ എത്തുന്നത്​. മകൾക്ക്​ വാങ്ങിയ മിഠായി വണ്ടിക്കുള്ളിൽ തന്നെ വെച്ച്​ പി.പി.ഇ കിറ്റ്​ ധരിച്ച്​ അയാൾ വീണ്ടും വളയം പിടിക്കുന്നു. ടി.കെ. വിപിൻ, കെ.എം. ഹാഷിബ്‌, പി.ടി. അമർജിത്ത് തലക്കുളത്തൂർ എന്നിവരാണ്​ കഥയും തിരക്കഥയും രചിച്ചത്​. പി.ടി. അമർജിത്ത് സംവിധാനം നിർവഹിച്ച 108 എന്ന ഹ്രസ്വ ചിത്രം സിനിമതാരം പാഷാണം ഷാജി ഫേസ് ബുക്ക്​ പേജിലൂടെ പുറത്തിറക്കി. എൻ.വി പ്രഭീഷ്‌ നിർമിച്ച ചിത്രത്തിൽ പുതുമുഖ താരങ്ങളായ പി.കെ ശരത്, കാവ്യ സുരേഷ്, ദീപക് സെൻ, അരുൺ തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളായെത്തുന്നു. അപർണ ഗോപാല​ൻെറ വരികൾക്ക് സായ് ബാലനാണ് സംഗീതം നൽകിയത്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story