Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വിജയത്തിളക്കത്തിൽ മൂവർ സംഘം

text_fields
bookmark_border
വിജയത്തിളക്കത്തിൽ മൂവർ സംഘം
cancel
camera_alt

ആര്യ ജയന്തൻ, അന്യ ജയന്തൻ, അവ്യ ജയന്തൻ

ആയഞ്ചേരി: പ്ലസ് ടു പരീക്ഷയിൽ വില്യാപ്പള്ളി കളരിമുക്ക് ഇരിമ്പിടയിൽ വീട്ടിൽ എ പ്ലസ് വിജയത്തിളക്കം. വിദേശത്ത് ജോലിചെയ്യുന്ന ടി. ജയന്തന്റെയും വീട്ടമ്മയായ ഷീനയുടെയും ഒന്നിച്ചു ജനിച്ച മക്കളായ ടി. ആര്യ ജയന്തൻ, ടി. അന്യ ജയന്തൻ, ടി. അവ്യ ജയന്തൻ എന്നിവർ മികച്ച വിജയം നേടിയത്. ആര്യ, അന്യ എന്നിവർ പ്ലസ് ടു കൊമേഴ്സിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടി. അവ്യ ജയന്തൻ ഒരു വിഷയത്തിനൊഴികെ മറ്റുള്ളവക്ക് എ.പ്ലസ് നേടി. മൂന്നു പേരും പത്താം ക്ലാസ് വരെ ഒരേ ബെഞ്ചിലിരുന്നാണ് പഠനം പൂർത്തിയാക്കിയത്. പ്ലസ് ടുവിന് കടമേരി ആർ.എ.സി ഹയർ സെക്കൻഡറി സ്കൂളിൽ രണ്ടു പേർ കൊമേഴ്സിലും ഒരാൾ ഹ്യുമാനിറ്റീസ് വിഷയത്തിലേക്കും മാറുകയായിരുന്നു. അധ്യാപകരും, നാട്ടുകാരും വിജയികളെ അനുമോദിച്ചു. പടം.. ആര്യ ജയന്തൻ, അന്യ ജയന്തൻ, അവ്യ ജയന്തൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Three children in a household in the Plus Two success spark
Next Story