Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jun 2022 5:38 AM IST Updated On
date_range 9 Jun 2022 10:59 AM ISTകരിപ്പൂരിൽ വീണ്ടും പൊലീസിന്‍റെ സ്വര്‍ണവേട്ട; കാസര്‍കോട് സ്വദേശി ഉൾപ്പെടെ രണ്ടുപേർ പിടിയിൽ
text_fieldsbookmark_border
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കസ്റ്റംസിനെ വെട്ടിച്ച് കാപ്‌സ്യൂള്‍ രൂപത്തില്‍ ശരീരത്തിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച ഒന്നര കിലോഗ്രാമോളം സ്വര്‍ണവുമായി രണ്ട് യാത്രികരെ കരിപ്പൂര്‍ പൊലീസ് പിടികൂടി. 70,97,750 രൂപ വില വരുന്ന സ്വര്‍ണവുമായി കാസര്‍കോട് ഹോസ്ദുര്‍ഗ് കടപ്പുറം ആയിഷ മന്‍സിലില്‍ റഹൂഫ് (23), കോഴിക്കോട് പയ്യോളി കാഞ്ഞിരമുല്ലപ്പറമ്പ് കെ.പി. നൗഷാദ് (32) എന്നിവരാണ് പിടിയിലായത്. ബഹ്റൈനില്‍ നിന്ന് ബുധനാഴ്ച പുലര്‍ച്ചെ 4.30ന് എത്തിയ റഹൂഫ് 764 ഗ്രാം സ്വര്‍ണ മിശ്രിതമാണ് കാപ്‌സ്യൂള്‍ രൂപത്തില്‍ ഒളിപ്പിച്ചിരുന്നത്. ഖത്തറില്‍ നിന്ന് ഒമാന്‍ എയര്‍ വിമാനത്തില്‍ ബുധനാഴ്ച രാവിലെ 8.30ന് എത്തിയ നൗഷാദില്‍ നിന്ന് കാപ്‌സ്യൂള്‍ രൂപത്തിലുള്ള 765 ഗ്രാം സ്വര്‍ണ മിശ്രിതവും പിടിച്ചെടുത്തു. കസ്റ്റംസിന്റെ പരിശോധനയില്‍ നിന്നും രക്ഷപ്പെട്ട് ടെര്‍മിനലിന് പുറത്ത് കടന്ന ഇവരെ പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. എയ്ഡ് പോസ്റ്റിന് മുന്നില്‍ വെച്ചാണ് ഇരുവരും പിടിയിലായത്. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ച് നടത്തിയ എക്‌സറെ പരിശോധനയിലാണ് സ്വര്‍ണക്കടത്ത് വെളിവായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

