Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightയൂത്ത് കോൺഗ്രസ്...

യൂത്ത് കോൺഗ്രസ് പദയാത്ര; 1000 പേർക്കെതിരെ കേസ്

text_fields
bookmark_border
തളിപ്പറമ്പ്: യൂത്ത് കോണ്‍ഗ്രസ് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തില്‍ തളിപ്പറമ്പിൽ സംഘടിപ്പിച്ച പദയാത്രയില്‍ കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിന് ആയിരത്തോളം പേര്‍ക്കെതിരെ തളിപ്പറമ്പ് പൊലീസ് കേസെടുത്തു. ഷാഫി പറമ്പില്‍ എം.എല്‍.എ, കെ.എസ്. ശബരീനാഥ്, റിജിൽ മാക്കുറ്റി, സുധീപ് ജയിംസ്, വി.പി. അബ്​ദുൽ റഷീദ്, രാഹുൽ ദാമോദരൻ, രാഹുൽ മാങ്കൂട്ടത്തിൽ, കെ. കമൽജിത്ത്, നികേത് നാറാത്ത്, ശ്രീജേഷ് കൊയിലേരിയൻ, ജസ്​റ്റിൻ തുടങ്ങിയ ആയിരത്തോളം പേര്‍ക്കെതിരെയാണ് കേസ് രജിസ്​റ്റര്‍ ചെയ്തിട്ടുള്ളത്. വാഹന ഗതാഗതം തടസ്സപ്പെടുത്തിയതിനും കോവിഡ് നിയമം ലംഘിച്ചതിനുമാണ് പൊലീസ് സ്വമേധയ കേസ് രജിസ്​റ്റര്‍ ചെയ്തത്. ജില്ലയിലെ 90 മണ്ഡലങ്ങളിൽനിന്ന്​ ആയിരത്തിലധികം വരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് പരിപാടിയില്‍ പങ്കെടുത്തത്. ധര്‍മശാലയില്‍നിന്ന്​ ആരംഭിച്ച് തളിപ്പറമ്പ് ടൗണ്‍ സ്​ക്വയറില്‍ പദയാത്ര അവസാനിച്ചു. ടൗൺ സ്ക്വയറിൽ നടന്ന സമാപന സമ്മേളനത്തിലും നിരവധിയാളുകൾ പങ്കെടുത്തിരുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story