Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Aug 2020 5:28 AM IST Updated On
date_range 6 Aug 2020 5:28 AM ISTകിഴക്കോത്ത് പഞ്ചായത്തിൽ നാളെ 100 പേരുടെ സ്രവം ശേഖരിക്കും
text_fieldsbookmark_border
എളേറ്റിൽ: കിഴക്കോത്ത് പഞ്ചായത്തിലെ എളേറ്റിൽ വട്ടോളിയിൽ രണ്ടു പേർക്ക് സമ്പർക്കത്തിലൂടെ കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ വെള്ളിയാഴ്ച 100 പേരുടെ സ്രവം ശേഖരിച്ച് ആർ.ടി.പി.സി.ആർ പരിശോധന നടത്തും. എളേറ്റിൽ എം.ജെ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 10നാണ് പരിശോധന. കണ്ടെയ്ൻമൻെറ് സോണിൽ ആരോഗ്യ വകുപ്പിൻെറയും പൊലീസിൻെറയും നിർദേശങ്ങൾ പാലിക്കാതെ ആളുകൾ പുറത്തിറങ്ങുന്നത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിൽ വ്യാഴാഴ്ച മുതൽ നടപടി ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. പഞ്ചായത്തിലെ എളേറ്റിൽ വട്ടോളി, പന്നൂര്, കച്ചേരിമുക്ക്, കത്തറമ്മൽ, ആവിലോറ, ചളിക്കോട് എന്നീ അങ്ങാടികളിലും നിയന്ത്രണം കർശനമാക്കും. 1, 16, 17, 18 വാർഡുകൾ കേന്ദ്രീകരിക്കുന്ന എളേറ്റിൽ വട്ടോളി കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ചതിനാൽ വട്ടോളിയുമായി ബന്ധിപ്പിക്കുന്ന എല്ലാ പോക്കറ്റ് റോഡുകളും അടച്ചു. തറോൽ റോഡ്, മാക്കൂട്ടം പുതുശ്ശേരിക്കുന്ന് റോഡ്, ലക്ഷം വീട് കോളനി റോഡ്, മൃഗാശുപത്രി റോഡ്, പുളിക്കിപ്പൊയിൽ റോഡ്, ജനത റോഡ് എന്നിവയാണ് അടച്ചത്. പഞ്ചായത്തിലെ മുഴുവൻ കടകളും രാവിലെ 10 മുതൽ വൈകീട്ട് നാല് വരെയും കണ്ടെയ്ൻമൻെറ് സോണായി പ്രഖ്യാപിച്ച എളേറ്റിൽ അങ്ങാടിയിൽ അവശ്യവസ്തുക്കൾ വിൽക്കുന്ന കടകൾ രാവിലെ 10 മുതൽ ഉച്ചക്ക് രണ്ടുവരെയും മാത്രമാണ് പ്രവർത്തിക്കുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story