Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകർഷക സമരത്തിന്​...

കർഷക സമരത്തിന്​ ഐക്യദാർഢ്യം; മഹാറാലി 10ന്​

text_fields
bookmark_border
കോഴിക്കോട്​: കർഷക നിയമത്തിനെതി​െര ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന്​ ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ പൗരസമിതിയുടെ മഹാറാലി ജനുവരി 10ന്​ വൈകീട്ട്​ നാലിന്​ നടക്കും. ഫ്രാൻസിസ്​ റോഡ്​ ഗ്രാൻഡ്​ ഓഡിറ്റോറിയത്തിന്​ മുന്നിൽ നിന്നാരംഭിച്ച്​ മുഹമ്മദലി കടപ്പുറം, സൗത്ത്​​ ബീച്ച്​, ആകാശവാണി വഴി ​ഗാന്ധി പ്രതിമക്ക്​ മുന്നിൽ റാലി സമാപിക്കുമെന്ന്​ സംഘാടകർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കർഷക സംഘടന സമരനേതാവ്​ പി.ടി. ജോൺ സമാപന സംഗമം ഉദ്​ഘാടനം ചെയ്യും. കോർപറേഷൻ ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദ്​ മുഖ്യാതിഥിയാകും. വാർത്തസമ്മേളനത്തിൽ ഇ.വി. ഉസ്​മാൻ കോയ, ആദം കാതിരിയകത്ത്​, എസ്​.വി. കരീം, സി.കെ. കോയ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story