Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമത്സ്യവിതരണ...

മത്സ്യവിതരണ തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം സഹായധനം കൈമാറി

text_fields
bookmark_border
മത്സ്യവിതരണ തൊഴിലാളിയുടെ കുടുംബത്തിന് 10 ലക്ഷം സഹായധനം കൈമാറി
cancel
നാദാപുരം: നിർമാണപ്രവൃത്തിക്കിടയിൽ വീടി​ൻെറ മുകളിൽനിന്ന്​ വീണ് മരിച്ച മത്സ്യവിതരണ തൊഴിലാളി വളയം മൗവ്വഞ്ചേരി സ്വദേശി ബാല​ൻെറ കുടുംബത്തിന് സഹായധനം കൈമാറി. കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് രജിസ്​റ്റർ ചെയ്തിട്ടുള്ള അനുബന്ധ മത്സ്യത്തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തി 10 ലക്ഷം രൂപയാണ് സാമ്പത്തിക സഹായം അനുവദിച്ചത്. വളയം ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ ബാല​ൻെറ ഭാര്യ ശാന്തക്ക്​ ഇ.കെ. വിജയൻ എം.എൽ.എ തുക കൈമാറി. പഞ്ചായത്ത് പ്രസിഡൻറ്​ കെ.പി. പ്രദീഷ് അധ്യക്ഷത വഹിച്ചു. മത്സ്യ ബോർഡ് ചെയർമാൻ സി.പി. കുഞ്ഞിരാമൻ അതിഥിയായി. ജൂനിയർ എക്സിക്യൂട്ടിവ് ഓഫിസർ ആദർശ് പദ്ധതി വിശദീകരിച്ചു. പഞ്ചായത്ത് മെംബർമാരായ എം. ദേവി, വി.പി. ശശിധരൻ, തൊഴിലാളി സംഘടന പ്രതിനിധികളായ കോയമോൻ, കെ.കെ. ശശി, കെ.ഒ. ചന്ദ്രൻ എന്നിവർ പങ്കെടുത്തു. മത്സ്യ ബോർഡ് മേഖല എക്സിക്യൂട്ടിവ് ബി.കെ. സുധീർ കിഷൻ സ്വാഗതവും ഫിഷറീസ് ഓഫിസർ ശ്രീജിത്ത് നന്ദിയും പറഞ്ഞു. cap: ബാല​ൻെറ കുടുംബത്തിന് സഹായധനം ഭാര്യ ശാന്തക്ക്​ ഇ.കെ. വിജയൻ എം.എൽ.എ കൈമാറുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story