Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Aug 2020 5:28 AM IST Updated On
date_range 5 Aug 2020 5:28 AM ISTലാസ്റ്റ് ഗ്രേഡ്: റാങ്ക് പട്ടികയിലെ 10 ശതമാനത്തിനുപോലും നിയമനമായില്ല
text_fieldsbookmark_border
കോഴിക്കോട്: പി.എസ്.സിയുടെ ലാസ്റ്റ് ഗ്രേഡ് സർവൻറ് റാങ്ക് പട്ടികയിലുൾപ്പെട്ടവർ നിയമനത്തിനായി കാത്തിരിപ്പ് തുടരുന്നു. 2018 ജൂൺ 30ന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയിൽ നിന്ന് രണ്ടുവർഷത്തിലേറെ കഴിഞ്ഞിട്ടും പത്തു ശതമാനത്തിനുപോലും നിയമനമായിട്ടില്ല. 46,285 പേരുള്ള മൊത്തം പട്ടികയിൽ 4,294 പേർക്കാണിതുവരെ നിയമനം ലഭിച്ചത്. കോഴിക്കോട്, മലപ്പുറം, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് നിയമനം 400നു മുകളിലെത്തിയത്. മുമ്പത്തെ പട്ടികയിൽ നിന്ന് 11,304 പേർക്ക് നിയമനം ലഭിച്ചപ്പോഴാണ് ഇൗ ദുഃസ്ഥിതിയെന്നാണ് റാങ്ക് പട്ടികയിലുള്ളവർ പറയുന്നത്. മുൻകാലങ്ങളിൽ സെക്രേട്ടറിയറ്റിലേക്കും അഡ്വക്കറ്റ് ജനറലിൻെറ ഒാഫിസിലേക്കുമടക്കം ലാസ്റ്റ് ഗ്രേഡ് പട്ടികയിൽ നിന്നായിരുന്നു നിയമനം. ഇത് നിർത്തിെവച്ചതാണ് നിയമനങ്ങളുടെ എണ്ണത്തിൽ കുറവുണ്ടാകാൻ കാരണമെന്നാണ് പി.എസ്.സി അധികൃതർ പറയുന്നത്. ഏഴാം ക്ലാസ് യോഗ്യതയുള്ളവരുടെ റാങ്ക് ലിസ്റ്റിൽ നിന്ന് നിയമിക്കുന്നതിനെക്കാൾ പത്താംതരം യോഗ്യതയുള്ളവരെ നിയമിക്കുന്നതാണ് നല്ലത് എന്നതാണ് സെക്ര േട്ടറിയറ്റിലേക്കും അഡ്വക്കറ്റ് ജനറലിൻെറ ഒാഫിസിലേക്കുമടക്കമുള്ള നിയമനങ്ങൾ ഒഴിവാക്കാൻ കാരണം. എന്നാൽ ലാസ്റ്റ്ഗ്രേഡ് പട്ടികയിലുൾപ്പെട്ടവരിൽ 99 ശതമാനവും പത്താംക്ലാസ് യോഗ്യതയുള്ളവരാണ്. ഇൗ ഒാഫിസുകളിലേക്കുള്ള നിയമനത്തിന് പുതിയ വിജ്ഞാപനമിറക്കി പരീക്ഷ നടത്തുമെന്ന് പി.എസ്.സി അറിയിച്ചിരുന്നുെവങ്കിലും നടപടിക്രമങ്ങൾ പൂർത്തിയാവാത്തതിനാൽ മുൻ രീതിയിൽ നിയമനം നടത്തണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ജീവനക്കാരുെട പുനർവിന്യാസം, ഒഴിവുകൾ പി.എസ്.സിക്ക് റിപ്പോർട്ട് െചയ്യാതിരിക്കൽ, പ്രളയം, നിപ്പ, ഒാഖി, കോവിഡ് എന്നിവയെല്ലാം നിയമന നിരോധന സാഹചര്യമാണ് സൃഷ്ടിക്കുന്നെതന്നും ആക്ഷേപമുണ്ട്. അതിനിടെ ഒാഫിസുകളിൽ പുതുതായി സൃഷ്ടിക്കപ്പെടുന്ന ലാസ്റ്റ് ഗ്രേഡ് തസ്തികകളിൽ ഒട്ടുമിക്കയിടത്തും കരാർ നിയമനവും കൂടിവരുകയാണ്. 2021 ജൂൺ 30 വരെയാണ് ലാസ്റ്റ്ഗ്രേഡ് പട്ടികയുടെ കലാവധി. പട്ടിക റദ്ദാവുംമുമ്പ് മുൻകാലത്തെ പോെലയെങ്കിലും നിയമം നടത്തണമെന്നാണ് റാങ്ക് പട്ടികയിലുള്ളവർ പറയുന്നത്. -കെ.ടി. വിബീഷ് inner box...... ജില്ല റാങ്ക് ലിസ്റ്റിലുള്ളവർ നിയമനം ലഭിച്ചവർ തിരുവനന്തപുരം -5707 -442 കൊല്ലം -3969 -310 പത്തനംതിട്ട -2249 -203 ആലപ്പുഴ -2970 -257 കോട്ടയം -2311 -202 ഇടുക്കി -2352 -224 എറണാകുളം -3937 -397 തൃശൂർ -3984 -373 പാലക്കാട് -4021 -334 മലപ്പുറം -3846 -402 കോഴിക്കോട് -4095 -453 വയനാട് -1780 -166 കണ്ണൂർ -3186 -299 കാസർകോട് -1878 -232 ആകെ -46,285 -4294
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story