Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:44 AM IST Updated On
date_range 11 May 2022 5:44 AM ISTവീണ്ടും ഒത്തുകൂടി
text_fieldsbookmark_border
കോഴിക്കോട്: ജീവിതയാത്രയിൽ തളർന്ന് പോയ സഹപാഠികൾക്ക് ഒരു കൈത്താങ്ങുമായി കലാലയ മുറ്റത്ത് അവർ വീണ്ടും ഒരുമിച്ചു. സാമൂതിരി ഗുരുവായൂരപ്പൻ കോളജ് പൂർവ വിദ്യാർഥി- അധ്യാപക അനധ്യാപക കൂട്ടായ്മയായ സെഡ് ജി സി കമ്മ്യൂൺ. 'സാദരം' എഴുത്തുകാരൻ എൻ.എസ്. മാധവൻ ഉദ്ഘാടനം നിർവഹിച്ചു. സാഹിത്യ സദസ്സ് മുൻ ചീഫ് സെക്രട്ടറി കെ. ജയകുമാർ ഉദ്ഘാടനം ചെയ്തു. പ്രഫ. പി. പത്മനാഭൻ അധ്യക്ഷത വഹിച്ചു. ടി. സിദ്ദീഖ് എം.എൽ.എ, എ. പ്രദീപ് കുമാർ, സത്യൻ മൊകേരി, പ്രഫ: ടി. ശോഭീന്ദ്രൻ, മുൻ പ്രിൻസിപ്പൽമാരായ വാസുദേവൻ ഉണ്ണി, രതി തമ്പാട്ടി, കൗൺസിലർ കെ. ഇസ അഹമ്മദ്, ശൈലേന്ദ്ര വർമ, മനോജ് പൊന്നമ്പറത്ത്, കെ.എൻ. ഗോപിനാഥൻ, എൻ. ബഷീർ, സി. ശ്രീജിത്ത് പൊക്കുന്ന്, രജ്ഞൻ, വിനോദ് കോവൂർ തുടങ്ങിയവർ സംസാരിച്ചു. ജീവിതയാത്രയിൽ കാലിടറിയ സഹപാഠികൾക്ക് ധനസഹായം വിതരണം ചെയ്തു. പൂർവ വിദ്യാർഥിയും ചലച്ചിത്ര പിന്നണി ഗായികയുമായ ഗംഗയുടെ നേതൃത്വത്തിൽ കലാപ്രകടനങ്ങളും ഗാനസന്ധ്യയും അരങ്ങേറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story