Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:44 AM IST Updated On
date_range 11 May 2022 5:44 AM ISTഭക്ഷ്യവിതരണ കേന്ദ്രങ്ങളിൽ പരിശോധന; പിഴ ചുമത്തി
text_fieldsbookmark_border
പന്തീരാങ്കാവ്: ഒളവണ്ണ ഗ്രാമപഞ്ചായത്ത് പരിധിയിൽ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാചകം ചെയ്ത നാല് സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും പിഴ ഈടാക്കുകയും ചെയ്തു. ഒളവണ്ണ സാമൂഹികാരോഗ്യ കേന്ദ്രത്തിലെ പൊതുജനാരോഗ്യ വിഭാഗമാണ് 23 ഭക്ഷ്യ വിതരണകേന്ദ്രങ്ങളിൽ പരിശോധന നടത്തിയത്. വൃത്തിഹീനമായ സാഹചര്യത്തിൽ ഭക്ഷണം പാകം ചെയ്ത സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകുകയും 10,000 രൂപ പിഴ ചുമത്തുകയും ചെയ്തു. മെഡിക്കൽ ഓഫിസർ ഡോ. ദീപ, ഹെൽത്ത് ഇൻസ്പെക്ടർ ടി. ജോഷി എന്നിവരുടെ നേതൃത്വത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ സി.ബി. ബ്രിജിത്ത്, പി. സ്മിത, എം.കെ. ആഷിക എന്നിവരും സംഘത്തിലുണ്ടായിരുന്നു. പെരുമണ്ണയിൽ ഇറച്ചിക്കടകൾ, മത്സ്യവിതരണ കടകൾ, ഭക്ഷ്യ വിതരണ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ അനുമതിയില്ലാതെ പ്രവർത്തിച്ച കടകൾക്ക് നോട്ടീസ് നൽകി. പഴകിയ ഭക്ഷണസാധനങ്ങൾ പിടികൂടി കടകളിൽനിന്ന് പിഴ ഈടാക്കി. വരും ദിവസങ്ങളിലും നടപടികൾ കർശനമാക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ അബ്ദുൽ മജീദിന്റെ നേതൃത്വത്തിൽ ഇ.കെ. സജിനി, ജി. പ്രിയേഷ്, സഹദേവൻ, രഞ്ജിത്ത്, ശ്രീജ, നൂറിയ എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
