Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:44 AM IST Updated On
date_range 11 May 2022 5:44 AM ISTമദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ അറസ്റ്റിൽ
text_fieldsbookmark_border
എലത്തൂർ: മദ്യപിച്ച് ബസ് ഓടിച്ച ഡ്രൈവർ മലാപ്പറമ്പ് ഹൗസിങ് കോളനിയിലെ ബിജുവിനെ (52) എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്തു. ചൊവ്വാഴ്ച രാവിലെ 9.15ന് വെങ്ങാലി പാലത്തിനു സമീപത്താണ് സംഭവം. വടകരയിൽനിന്ന് നിറയെ യാത്രക്കാരുമായി കോഴിക്കോട്ടേക്കു വരുകയായിരുന്നു ബസ്. അമിത വേഗത്തിലും അപകടകരമായ സാഹചര്യത്തിലുമാണ് ബസ് വരുന്നതെന്നു വിവരം ലഭിച്ചതിനെ തുടർന്ന് ഇൻസ്പെക്ടർ എ. സായൂജ് കുമാറിന്റെ നേതൃത്വത്തിൽ പൊലീസ് പരിശോധന നടത്തുകയായിരുന്നു. ഡ്രൈവറെ കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനക്കു വിധേയമാക്കി. പൊലീസെത്തി കസ്റ്റഡിയിലെടുത്തപ്പോൾ മാത്രമാണ് ഡ്രൈവർ മദ്യപിച്ചിരുന്നതായി യാത്രക്കാർക്കു മനസ്സിലായത്. ബസ് അമിത വേഗത്തിലായിരുന്നു വന്നതെന്ന് യാത്രക്കാരിൽ ചിലരും പൊലീസിനു മൊഴി നൽകി. ബസും പൊലീസ് കസ്റ്റഡിയിലെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story