Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:40 AM IST Updated On
date_range 11 May 2022 5:40 AM ISTതാമരശ്ശേരിയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്
text_fieldsbookmark_border
താമരശ്ശേരി: സംസ്ഥാനപാതയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. കൊയിലാണ്ടി- എടവണ്ണ സംസ്ഥാന പാതയിൽ താമരശ്ശേരി കോടതിക്കു സമീപമാണ് ടിപ്പർ ലോറിയും സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ടിപ്പർ ലോറി സമീപത്തുണ്ടായിരുന്ന പിക്അപ് വാനിനെയും ഇടിച്ചു. കൊയിലാണ്ടിയിൽനിന്നു താമരശ്ശേരിയിലേക്കു വരുകയായിരുന്ന ഐശ്വര്യ ബസ് ലോറികൾക്കിടയിലേക്കു കയറിയാണ് അപകടം. പിക്അപ് ഡ്രൈവർ മൂന്നാംതോട് സ്വദേശി ഗംഗാധരൻ (70), ബസ് യാത്രക്കാരായ കൽപറ്റ സ്വദേശിനി ശരീഫ (35), ഫാത്തിമ (8), പുതുപ്പാടി സ്വദേശി അബ്ദുറഹ്മാൻ (38), മൊയ്തീൻകോയ (44) എന്നിവരെയാണ് പരിക്കേറ്റ് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ബസിന്‍റെ അമിത വേഗമാണ് അപകടകാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story