Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:37 AM IST Updated On
date_range 11 May 2022 5:37 AM ISTകൊട്ടിയൂർ വൈശാഖ മഹോത്സവം: ഭക്തിസാന്ദ്രമായി നീരെഴുന്നള്ളത്ത്
text_fieldsbookmark_border
കേളകം: വൈശാഖ മഹോത്സവത്തിന്റെ ആദ്യ ചടങ്ങായ നീരെഴുന്നള്ളത്ത് ഭക്തിസാന്ദ്രമായ ചടങ്ങുകളോടെ അക്കരെ കൊട്ടിയൂരിൽ നടന്നു. കോട്ടയം തിരൂർകുന്നിൽനിന്ന് മണിയൻ ചെട്ടിയാന്റെ നേതൃത്വത്തിലുള്ള വിളക്കുതിരി സംഘം ഇക്കരെ കൊട്ടിയൂരിലെത്തിച്ചേർന്ന ശേഷം ഒറ്റപ്പിലാൻ, ആശാരി, പുറങ്കലയൻ എന്നിവർ ചേർന്ന് ഇക്കരെ ക്ഷേത്ര നടയിലും അക്കരെ ക്ഷേത്രത്തിന്റെ കിഴക്കെ നടയായ മന്ദംചേരിയിലും തണ്ണീർകുടി ചടങ്ങ് നടത്തി. തുടർന്ന് ഉച്ചയോടെ ജന്മശാന്തി പടിഞ്ഞീറ്റ ശ്രീറാം നമ്പൂതിരിയുടെയും സമുദായി കൃഷ്ണമുരളി നമ്പൂതിരിയുടെയും നേതൃത്വത്തിൽ ദേവസ്വം ചെയർമാൻ സുബ്രഹ്മണ്യൻ നായരും മറ്റ് ഊരാളന്മാരും അടിയന്തിര യോഗക്കാരും ഇക്കരെ സന്നിധാനത്തുനിന്ന് പുറപ്പെട്ട് പ്രത്യക വഴിയിലൂടെ നടന്ന് മന്ദംചേരി ഉരുളിക്കുളത്തിൽ എത്തി. അവിടെനിന്ന് കൂവയില പറിച്ചെടുത്ത് ബാവലിപ്പുഴയിലെത്തി. തുടർന്ന് സ്‌നാനം ചെയ്ത ശേഷം സമുദായിയും ജന്മശാന്തിയും ബാവലിപ്പുഴയിൽനിന്ന് കൂവയിലയിൽ തീർഥജലം ശേഖരിച്ച് അക്കരെ ക്ഷേത്രത്തിലെ സ്വയംഭൂ വിഗ്രഹം കുടികൊള്ളുന്ന മണിത്തറയിൽ പ്രവേശിച്ചു. അവിടെ ഒറ്റപ്പിലാൻ, ജന്മാശാരി, പുറങ്കലയൻ എന്നിവരുടെ സാന്നിധ്യത്തിൽ ജന്മശാന്തി നീരഭിഷേകം നടത്തി. സ്ഥാനികർ, അടിയന്തിര യോഗക്കാർ, അവകാശികൾ എന്നിവർക്ക് പ്രസാദം നൽകിയശേഷം മടങ്ങി. അർധരാത്രിയോടെ ഇക്കരെ കൊട്ടിയൂർ ക്ഷേത്രത്തിലെ ആയില്യാർ കാവിൽ പ്രത്യേക പൂജയും അപ്പട വിതരണവും നടത്തി. വൈശാഖ മഹോത്സവത്തിലെ നെയ്യാട്ടവും മുതിരേരി വാൾ വരവും 15ന് നടക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story