Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:36 AM IST Updated On
date_range 11 May 2022 5:36 AM ISTപെരുന്നാളിൻ പെരുമയുമായ് 'ഈദ് ഇശൽ'
text_fieldsbookmark_border
കുന്ദമംഗലം: വ്രതാനുഷ്ഠാനത്തിന്റെ 30 ദിനരാത്രങ്ങൾക്കുശേഷം വന്നെത്തിയ പെരുന്നാളിന്റെ ഓർമകളുമായി എസ്.ഐ.ഒ, സോളിഡാരിറ്റി കുന്ദമംഗലം യൂനിറ്റ് സംയുക്തമായി ഈദ് ഇശൽ സംഘടിപ്പിച്ചു. ഗാനരചയിതാവ് കാനേഷ് പൂനൂർ ഉദ്ഘാടനം ചെയ്തു. വെറുപ്പിന്റെ വർത്തമാനകാലത്ത് സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ഉഷ്മളബന്ധങ്ങൾ കാത്തു സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. മേയ് 21, 22 തീയതികളിൽ എറണാകുളത്ത് നടക്കുന്ന സോളിഡാരിറ്റി സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണ ഭാഗമായാണ് ഈദ് ഇശൽ സംഘടിപ്പിച്ചത്. എസ്.ഐ.ഒ സംസ്ഥാന സെക്രട്ടറി അഡ്വ. അബ്ദുൽ വാഹിദ് മുഖ്യ പ്രഭാഷണം നടത്തി. സോളിഡാരിറ്റി കുന്ദമംഗലം ഏരിയ സെക്രട്ടറി സിറാജുൽ ഹഖ് അധ്യക്ഷത വഹിച്ചു. ഖവാലി പാട്ടുകളിൽ വിസ്മയം തീർത്ത് 'ഖാഇനാത്ത് ടീം' അവതരിപ്പിച്ച ഗാനവിരുന്ന് ശ്രദ്ധേയമായി. ഇ.പി. ലിയാഖത്തലി, എം.കെ. സുബൈർ, എം.പി. ഫാസിൽ, എൻ. സഫീർ, എൻ. ജാബിർ, എൻ. ദാനിഷ് തുടങ്ങിയവർ നേതൃത്വം നൽകി. എസ്.ഐ.ഒ കുന്ദമംഗലം യൂനിറ്റ് പ്രസിഡന്റ് ഇ.പി. മുഹമ്മദ് റൻതീസ് സ്വാഗതവും സോളിഡാരിറ്റി കുന്ദമംഗലം യൂനിറ്റ് പ്രസിഡന്റ് എം.കെ. ജാഷിക്ക് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story