Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 May 2022 5:36 AM IST Updated On
date_range 11 May 2022 5:36 AM ISTജനകീയ കൂട്ടായ്മയിൽ നിർമിച്ച റോഡ് തുറന്നു
text_fieldsbookmark_border
പേരാമ്പ്ര: ജനകീയ കൂട്ടായ്മയിൽ നിർമിച്ച റോഡ് കോൺക്രീറ്റ് ചെയ്ത് നാടിന് സമർപ്പിച്ചു. പേരാമ്പ്ര പതിനാലാം വാർഡിലെ പരപ്പിൽ അംഗൻവാടി-ചേനോളി വരെയുള്ള 160 മീറ്റർ ആണ് മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കോൺക്രീറ്റ് പണി പൂർത്തീകരിച്ചത്. പേരാമ്പ്ര ടൗണിൽ പോകാതെ ചേനോളി റോഡിൽ എത്താനുള്ള ബൈപാസ് കൂടിയാണ് ഈ റോഡ്. പേരാമ്പ്ര പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് മെംബർ മിനി പൊൻപറ അധ്യക്ഷത വഹിച്ചു. വാർഡ് വികസന സമിതി കൺവീനർ കർമ ശ്രീധരൻ, എ.കെ. കരുണാകരൻ നായർ, സി.കെ. സാജു എന്നിവർ സംസാരിച്ചു. പടക്കം പൊട്ടിച്ചും പായസവിതരണം നടത്തിയും നാട്ടുകാർ റോഡ് ഉദ്ഘാടനം ആഘോഷമാക്കി. Photo: പരപ്പിൽ അംഗൻവാടി-ചേനോളി റോഡ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
