Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 May 2022 5:44 AM IST Updated On
date_range 10 May 2022 5:44 AM ISTസ്വകാര്യ ഭൂമി കെ.എസ്.ഇ.ബി കൈയേറിയതായി പരാതി
text_fieldsbookmark_border
കക്കോടി: കെ.എസ്.ഇ.ബി സ്വകാര്യ ഭൂമിയിൽ അതിക്രമിച്ചുകയറി സ്റ്റേ വയർ സ്ഥാപിച്ചതായി പരാതി. അഞ്ചു വർഷമായി ത്രീ ഫേസ് ലൈനിന്‍റെ സ്റ്റേ മരത്തിൽ കെട്ടിയ നിലയിലായിരുന്നു. തന്റെ അനുമതിയില്ലാതെയാണ് കെ.എസ്.ഇ.ബി ഇതു സ്ഥാപിച്ചതെന്നാണ് സ്ഥലം ഉടമ കോട്ടുപാടം സിജു രാജൻ പറയുന്നു. ഇതു പറമ്പിൽനിന്നും നീക്കണമെന്നാവശ്യപ്പെട്ട് നിരവധി തവണ പരാതി നൽകിയിട്ടും നടപടിയുണ്ടായില്ല. റോഡിന്‍റെ മറുവശത്ത് സർക്കാർ ഭൂമി നിലനിൽക്കെയാണ് കെ.എസ്.ഇ.ബിയുടെ അതിക്രമമെന്ന്, വിവരാവകാശ നിയമപ്രകാരം ഉടമ കൊടുത്ത കത്തിന്റെ മറുപടിയിൽനിന്നും വ്യക്തമായിട്ടുണ്ട്. ഇതു എ.ഡി.എമ്മിനെ നേരിട്ടും സർക്കാർ ഭൂമിയുടെ സ്കെച്ച് സഹിതം കത്ത് മുഖാന്തരം അറിയിച്ചിട്ടും പരാതി ഗൗനിച്ചില്ലെന്നും കഴിഞ്ഞ ദിവസം കെ.എസ്.ഇ.ബി ജീവനക്കാരെത്തി സ്റ്റേ വയർ സ്ഥാപിച്ചെന്നുമാണ് പരാതി. ജില്ല കലക്ടർ, സ്ഥലം നേരിട്ടുവന്ന് പരിശോധിക്കാമെന്നും അതുവരെ ഒരു നടപടിയും ഉണ്ടാവില്ലെന്നും ഉറപ്പു നൽകിയതായി ഉടമ പറയുന്നു. ഈ വിഷയത്തിൽ എ.ഇയോടും എ.ഡി.എമ്മിനോടും റിപ്പോർട്ട് നൽകാൻ മനുഷ്യാവകാശ കമീഷൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും സിജു രാജൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story