Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവികസനം മുരടിപ്പിച്ച്...

വികസനം മുരടിപ്പിച്ച് ചേന്ദമംഗലൂരിനെ ഒറ്റപ്പെടുത്താനുള്ള നീക്കം: ജനകീയപ്രക്ഷോഭം നടത്തുമെന്ന് കൗൺസിലർ

text_fields
bookmark_border
മുക്കം: വികസനകാര്യങ്ങളിൽ ചേന്ദമംഗലൂർ പ്രദേശത്തെ മനപ്പൂർവം അവഗണിക്കുന്ന സ്ഥലം എം.എൽ.എയുടേയും നഗരസഭയുടേയും നിലപാടുകൾക്കെതിരെ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ശക്തമായ ജനകീയപ്രക്ഷോഭം ആരംഭിക്കുമെന്ന് പ്രദേശത്തെ നഗരസഭ കൗൺസിലർമാർ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഏറെ വിദ്യാഭ്യാസ സ്ഥാപനങ്ങളും ജനവാസവുമുള്ള മേഖലയിലേക്കുള്ള പ്രധാന വഴിയായ കുറ്റിപ്പാല - ചേന്ദമംഗലൂർ റോഡ് നവീകരണം തുടങ്ങിയിടത്തുതന്നെ അവസാനിച്ചനിലയിലാണ്. ആവശ്യമായ ഫണ്ട് നല്കി പ്രവൃത്തി തുടരാനുള്ള നടപടികൾ ബന്ധപ്പെട്ടവർ സ്വീകരിക്കുന്നില്ല. സ്ഥലം ലഭ്യമാക്കാൻ ഒരുക്കമായിട്ടും ഏറ്റെടുക്കാൻ നടപടി കൈക്കൊള്ളാതെ പ്രദേശത്തേക്ക് അനുവദിച്ച പോളിടെക്നിക് സ്ഥലം മാറ്റാൻ ഗൂഢനീക്കം നടക്കുകയാണ്. പട്ടയവിതരണ മേളകൾ നടക്കുമ്പോഴും പട്ടയമില്ലാത്തതിനാൽ വർഷങ്ങളായി ക്ഷേമപ്രവർത്തനങ്ങളിൽനിന്ന് പുറംതള്ളപ്പെട്ട് കഴിയുന്ന മംഗലശ്ശേരി തോട്ടം നിവാസികൾക്ക് പട്ടയം ലഭ്യമാക്കാതെ അവഗണിക്കുകയാണ്. വെള്ളം കയറാത്ത പ്രദേശങ്ങളിലെ റോഡുകളുടെ പുനരുദ്ധാരണത്തിനുപോലും വെള്ളപ്പൊക്ക ദുരിതാശ്വാസപദ്ധതി ഫണ്ട് വകയിരുത്തിയപ്പോൾ സ്ഥിരമായി വെള്ളപ്പൊക്ക കെടുതിക്ക് ഇരയാകുന്ന പൊറ്റശ്ശേരി, ചേന്ദമംഗലൂർ ഭാഗത്ത് നയാപൈസ അനുവദിച്ചില്ല. കാർഷിക, ശുദ്ധജല ഉപയോഗം ലക്ഷ്യമാക്കി പുൽപറമ്പ്-വട്ടോളിപറമ്പ് തോട് നവീകരണത്തിനായി നാട്ടുകാർ പണം പിരിച്ച് തോടിന്റെ സർവേ നടപടികൾ പൂർത്തീകരിച്ചെങ്കിലും നാളിതുവരെയായിട്ടും നവീകരണത്തിന് ഫണ്ട് കൊണ്ടുവരാൻ എം.എൽ.എക്കും നഗരസഭക്കും കഴിഞ്ഞില്ല. ഇത്തരത്തിൽ ഒരു നാടിനെയൊന്നാകെ വിരോധത്തോടെയാണ് ഭരണാധികൾ കാണുന്നതെന്നും സി.പി.എമ്മിന്റെ രാഷ്ടീയ പിടിവാശിയാണ് ഇതിന് പിന്നിലെന്നും കൗൺസിലർമാർ പറഞ്ഞു. മധു മാസ്റ്റർ, റംല ഗഫൂർ, ഫാത്തിമ കൊടപ്പന, ഗഫൂർ മാസ്റ്റർ, സാറാ കൂടാരം എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story