Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഈണങ്ങളുടെ...

ഈണങ്ങളുടെ വിസ്മയംതീർത്ത്​ 'ഹാ ബാബുരാജ്​'

text_fields
bookmark_border
കോഴിക്കോട്: മറക്കാത്ത ഈണങ്ങളിലൂടെ മലയാളിയുടെ മനസ്സിൽ സംഗീതത്തിന്‍റെ തേൻമഴ പെയ്യിച്ച ബാബുരാജിന്‍റെ ഓർമകളിലൂടെ ശ്രദ്ധേയമായ വിഡിയോ ഗാനം. എഴുത്തുകാരനും പത്രപ്രവർത്തകനുമായ ജമാൽ ​കൊച്ചങ്ങാടി രചിച്ച 'ഹാ ... ബാബുരാജ് ഈണവിസ്മയത്തിൻ മഹാരാജ്, ഒരുവട്ടംകൂടി വരികില്ലേ' എന്ന ഗാനത്തിന്‍റെ ദൃശ്യാവിഷ്കാരം വി.പി.എസ്​ ലേക് ഷോർ മെഡിക്കൽ സെന്‍ററിൽ ഡോ. മെഹറൂഫ്​ രാജ്​ ഉദ്​ഘാടനം ചെയ്തു. 'ഹാ ബാബുരാജ്' എന്ന്​ പേരിട്ട വിഡിയോ ആൽബം ഹാർമോണിയം വായിച്ച്​ ആലപിച്ചത്​ ഗസൽ ഗായകനായ ഡോ. മുഹമ്മദ്​ ഷക്കീലാണ്​. സംഗീതവും ഷക്കീലാണ്​. ആറ്​ മിനിറ്റുള്ള വിഡിയോ ഡ്രീംസ് പ്രൊഡക്ഷനാണ് അനുവാചകരിലേക്കെത്തിച്ചത്​. നടൻ മധുപാലും അഭിനയിച്ചിട്ടുണ്ട്​. ഛായാഗ്രാഹകൻ ​കെ.ജി. ജയനാണ്​ ദൃശ്യങ്ങൾ ഒപ്പിയെടുത്തത്​. രാജു പൊടിയനാണ്​ നിർമാതാവ്​. പ്രകാശനച്ചടങ്ങിൽ അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. വിൽസൻ സാമുവൽ, രമേശ് പുല്ലാട്ട് എന്നിവർ സംസാരിച്ചു. അബൂബക്കർ കക്കോടി സ്വാഗതവും ബീരാൻ കൽപുറത്ത് നന്ദിയും പറഞ്ഞു. തുടർന്ന് മുസ്തഫ മാത്തോട്ടത്തിന്‍റെ ​മെഹ്​ഫിലും ശ്രദ്ധേയമായി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story