Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 May 2022 5:43 AM IST Updated On
date_range 9 May 2022 5:43 AM ISTമാലിന്യം തള്ളല്‍ ദുരിതമായി
text_fieldsbookmark_border
കുന്ദമംഗലം: പുതിയ ബസ് സ്റ്റാൻഡിന് സമീപം മാലിന്യം തള്ളുന്നതിൽ പൊറുതിമുട്ടി ജനം. എ.യു.പി സ്‌കൂളിന് ഇടതുവശത്തുള്ള സ്വകാര്യവ്യക്തിയുടെ പറമ്പിലാണ് മാലിന്യം തള്ളല്‍ പതിവായത്. സ്‌കൂളിന് സമീപത്തുള്ള ഓവുചാലിലുടെ ഒഴുകുന്ന മാലിന്യവും ദുരിതമാകുന്നു. ചാക്കുകളിലും പ്ലാസ്റ്റിക് കവറുകളിലുമാണ് മാലിന്യം തള്ളുന്നത്. മാലിന്യം തെരുവുനായ്ക്കളും പക്ഷികളും വലിച്ചിഴച്ച് സമീപ പ്രദേശങ്ങളിലെ കിണറുകളിലും പരിസരങ്ങളിലും കൊണ്ടുവന്നിടുന്നത് പതിവായി. തെരുവുനായ്ക്കളും പക്ഷികളും കൊത്തിവലിച്ചിടുന്ന മാലിന്യക്കവറുകൾ പൊട്ടി പ്രദേശത്ത് ദുർഗന്ധം അനുഭവപ്പെടുന്നു. മാലിന്യം തള്ളുന്നതിനെതിരെ അധികൃതർ നടപടി സ്വീകരിക്കുന്നില്ലെന്ന് നാട്ടുകാർ പറഞ്ഞു. മാലിന്യം തള്ളുന്നത് എ.യു.പി സ്‌കൂളിനും ഹയര്‍സെക്കൻഡറി സ്‌കൂളിനും ഇടയിലുള്ള പ്രദേശത്താണ്. ഇത് സ്കൂൾ തുറന്നാൽ വിദ്യാർഥികൾക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ആശങ്ക. മാലിന്യംതള്ളലിനെതിരെ അധികൃതർ ഉടൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story