Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഭക്ഷണത്തിന്റെ പേരിൽ...

ഭക്ഷണത്തിന്റെ പേരിൽ ഭിന്നത: കർശന നടപടി വേണം -യൂത്ത്​ കോൺഗ്രസ്​

text_fields
bookmark_border
കോഴിക്കോട്: ഭക്ഷണത്തിന്റെ പേരിൽ സമൂഹത്തിൽ ഭിന്നത വളർത്തുന്ന ആർ.എസ്.എസിനെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. പേരാമ്പ്രയിലെ സൂപ്പർ മാർക്കറ്റിൽ മാംസ ഉൽപന്നങ്ങളുടെ വിപണനം തടയാനുള്ള ആർ.എസ്.എസിന്റെ നീക്കത്തെ എന്തുവില കൊടുത്തും യൂത്ത് കോൺഗ്രസ് പ്രതിരോധിക്കുമെന്ന് ജില്ല പ്രസിഡന്‍റ്​ ആർ. ഷഹിൻ പറഞ്ഞു. പേരാമ്പ്ര സംഭവത്തിൽ പൊലീസ് കർശന നടപടി സ്വീകരിക്കണം. സംസ്ഥാന സർക്കാറിന്റെ അലംഭാവമാണ് ഹലാൽ മാംസത്തിന്റെയും ബീഫിന്റെയും പേരു പറഞ്ഞ് സമൂഹത്തിൽ വിഭാഗീയത സൃഷ്ടിക്കാൻ ആർ.എസ്.എസിനെ പ്രേരിപ്പിക്കുന്നത്. ഇതിനെതിരെ മതനിരപേക്ഷ സമൂഹം ജാഗ്രത പുലർത്തണമെന്നും ആർ. ഷഹിൻ ആവശ്യപ്പെട്ടു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story