Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസൗ​ജ​ന്യ ആ​സ്ത്മ...

സൗ​ജ​ന്യ ആ​സ്ത്മ മെ​ഡി​ക്ക​ൽ ക്യാ​മ്പ് നാ​ളെ

text_fields
bookmark_border
കോ​ഴി​ക്കോ​ട്: ചേ​ലേ​മ്പ്ര ദേ​വ​കിയ​മ്മ മെ​മ്മോ​റി​യ​ൽ കോ​ളജ് ഓ​ഫ് ഫാ​ർ​മ​സി​യു​ടെ​യും കോ​ഴി​ക്കോ​ട് പി.​വി.എ​സ് ആശുപത്രിയുടേയും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ സൗ​ജ​ന്യ ആ​സ്ത്മ പ​രി​ശോ​ധ​ന ക്യാ​മ്പ് മേ​യ് ഒ​മ്പ​തി​ന് രാ​വി​ലെ 10മു​ത​ൽ കോ​ഴി​ക്കോ​ട് മോ​ഫ്യൂ​സി​ൽ ബ​സ് സ്റ്റാ​ൻ​ഡി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. ആ​സ്ത്മ ദിനത്തിന്റെ ഭാഗമായാണ് ക്യാമ്പ്. ആ​സ്ത്മ പ്ര​തി​സ​ന്ധി​ക​ൾ കൂ​ടു​ത​ൽ നേ​രി​ടേ​ണ്ടിവ​രു​ന്ന ബ​സ്, ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ, ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ, ട്രാ​ഫി​ക് പൊ​ലീ​സ് തു​ട​ങ്ങി​യ​വ​ർ​ക്കാ​യാ​ണ് ക്യാ​മ്പ് ഒ​രു​ക്കു​ന്ന​ത്. നെ​ഞ്ചുരോ​ഗ ​വി​ധഗ്ധരു​ടെ സൗ​ജ​ന്യ പ​രി​ശോ​ധ​ന, ബ്രീ​തോ​മീ​റ്റ​ർ ടെ​സ്റ്റ്‌, ഡോ​ക്ട​ർ നി​ർ​ദേ​ശി​ക്കു​ന്ന രോ​ഗി​ക​ൾ​ക്ക്‌ സ്പൈ​റോ​മെ​ട്രി ടെ​സ്റ്റ്‌ എ​ന്നി​വ​യു​ണ്ടാ​കും. ദേ​വ​കിയ​മ്മ മെ​മ്മോ​റി​യ​ൽ കോ​ളജ് ഓ​ഫ് ഫാ​ർ​മ​സി വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. സി.​ആ​ർ. ബി​ജു, കോ​ളജ് ഫാ​ർ​മ​സി പ്രാ​ക്ടീ​സ് വി​ഭാ​ഗം മേ​ധാ​വി ഡോ. സി​റാ​ജ് സു​ന്ദ​ര​ൻ, അ​സി. പ്ര​ഫ. സ​ഞ്ജ​യ് ശ്രീ​കു​മാ​ർ, കോ​ളജി​ലെ അ​ഞ്ചാം വ​ർ​ഷ ഫാം.​ഡി വി​ദ്യാ​ർ​ഥി അ​തു​ൽ ആ​ന​ന്ദ്, പി.​വി.എ​സ് ഹോ​സ്പി​റ്റ​ൽ പി.​ആ​ർ.ഒ യാ​സ​ർ അ​റ​ഫാ​ത്ത് എ​ന്നി​വ​ർ വാ​ർ​ത്തസ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story