Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:43 AM IST Updated On
date_range 8 May 2022 5:43 AM ISTതൊണ്ടിയേരി കളരിക്കൽതാഴം റോഡ് ഉദ്ഘാടനം
text_fieldsbookmark_border
മാവൂർ: തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ഉൾപ്പെടുത്തി അനുവദിച്ച 88 ലക്ഷം രൂപ ചെലവിൽ പ്രവൃത്തി പൂർത്തീകരിച്ച ചെറൂപ്പ തൊണ്ടിയേരി- കളരിക്കൽതാഴം റോഡ് പി.ടി.എ. റഹീം എം.എൽ.എ ഉദ്ഘാടനം ചെയ്തു. ചെറൂപ്പയിൽനിന്ന് കുറ്റിക്കടവ് ഭാഗത്തേക്കുള്ള എളുപ്പമാർഗമായ റോഡ് ഇപ്പോൾ പ്രവൃത്തി നടന്നുവരുന്ന ചെട്ടിക്കടവ് പാലത്തിലേക്കാണ് എത്തിച്ചേരുന്നത്. പാലം പ്രവൃത്തി പൂർത്തിയാവുന്നതോടെ വെള്ളന്നൂർ, വിരുപ്പിൽ ഭാഗങ്ങളിലേക്കുള്ള പാതയായി ഇത് പ്രയോജനപ്പെടുത്താൻ സാധിക്കും. 1.5 കിലോമീറ്റർ നീളത്തിൽ ഇരുവശങ്ങളും കെട്ടിപ്പൊക്കി ടാറിങ് നടത്തുകയും സൈഡ് കോൺക്രീറ്റ് ചെയ്യുകയും ചെയ്ത ഈ റോഡിനാണ് മണ്ഡലത്തിൽ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽനിന്ന് ഏറ്റവും കൂടുതൽ തുക അനുവദിച്ചിരുന്നത്. മാവൂർ ഗ്രാമപഞ്ചായത്തിൽ വെള്ളപ്പൊക്കം മൂലം ഏറെ പ്രയാസമനുഭവിച്ചിരുന്ന തൊണ്ടിയേരി, കളരിക്കൽതാഴം പ്രദേശങ്ങളിലെ ജനങ്ങളുടെ ഏറക്കാലത്തെ ആവശ്യമാണ് ഈ റോഡിന്റെ പരിഷ്കരണത്തിലൂടെ സഫലമാകുന്നത്. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പുലപ്പാടി ഉമ്മർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം രജിത സത്യൻ, ഗ്രാമപഞ്ചായത്ത് മെംബർ പി. മിനി, എൻ. ബാലചന്ദ്രൻ, എം. ധർമജൻ, പി. ശങ്കരനാരായണൻ, ചിറ്റടി മോഹൻദാസ്, ടി.പി. ഉമ്മർ എന്നിവർ സംസാരിച്ചു. ടി.പി. സുനീഷ് സ്വാഗതവും പി.ടി. ജയരാജൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
