Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:43 AM IST Updated On
date_range 8 May 2022 5:43 AM ISTസർക്കാർ ലക്ഷ്യംവെക്കുന്നത് ജനക്ഷേമം -മന്ത്രി മുഹമ്മദ് റിയാസ്
text_fieldsbookmark_border
ഒളവണ്ണ: സമ്പൂർണ ജനക്ഷേമം ലക്ഷ്യംവെച്ചുള്ള പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നതെന്ന് പൊതുമരാമത്ത്- ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. 'നൂറിന്റെ മികവിൽ കോഴിക്കോട് ബ്ലോക്ക്' പരിപാടിയിൽ 2021-2022 വാർഷിക പദ്ധതി ഗുണഭോക്താക്കളുടെ സംഗമവും പദ്ധതി പൂർത്തീകരണത്തിന്റെ ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു അദ്ദേഹം. പി.ടി.എ റഹീം എം.എൽ.എ അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ടി. ചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് രവീന്ദ്രൻ പറശ്ശേരി പദ്ധതികൾ വിശദീകരിച്ചു. കടലുണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, ഒളവണ്ണ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ. ജയപ്രശാന്ത്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ ടി.കെ. ശൈലജ, പി. റംല, എ.പി. സെയ്താലി തുടങ്ങിയവർ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത പൂക്കാടൻ സ്വാഗതവും ജെ.ബി.ഡി.ഒ കെ.കെ. സന്തോഷ് കുമാർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
