Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:43 AM IST Updated On
date_range 8 May 2022 5:43 AM ISTചിത്രപ്രദർശനവും പുസ്തകപ്രകാശനവും
text_fieldsbookmark_border
കോഴിക്കോട്: അഡ്വ. റീത ശ്രീധരൻ പിള്ള വരച്ച ചിത്രങ്ങളുടെ പ്രദർശനവും 'വർണപ്പൊട്ടുകൾ' പുസ്തകത്തിന്‍റെ പ്രകാശനവും കേന്ദ്രമന്ത്രി ശ്രീപത് നായ്ക് നിർവഹിച്ചു. കെ.പി. കേശവമേനോൻ ഹാളിൽ നടന്ന ചടങ്ങ് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള ഉദ്ഘാടനം ചയ്തു. പുസ്തകം ചിത്രകാരിയുടെ മാതാവ് സുഭദ്ര മന്ത്രിയിൽനിന്ന് ഏറ്റുവാങ്ങി. 44 ചിത്രങ്ങളാണ് പ്രദർശിപ്പിച്ചത്. എഴുത്തുകാരി കെ.പി. സുധീര, ആർട്ടിസ്റ്റ് ഫ്രാൻസിസ് കോട്ടൺകണ്ടത്ത്, മാധ്യമപ്രവർത്തകരായ കെ. മോഹൻദാസ്, കമാൽ വരദൂർ, മനുഷ്യാവകാശ കമീഷൻ അംഗം കെ. ബൈജുനാഥ്, ശോഭ സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. അഡ്വ. റീത ശ്രീധരൻ പിള്ള മറുപടി പ്രസംഗം നടത്തി. ടി.എച്ച്. വത്സരാജ് സ്വാഗതവും ലിപി അക്ബർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story