Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:42 AM IST Updated On
date_range 8 May 2022 5:42 AM ISTപബ്ലിക് പ്രോസിക്യൂട്ടർക്ക് വധഭീഷണി; കൊലക്കേസ് പ്രതിയുടെ ഭാര്യാപിതാവ് അറസ്റ്റിൽ
text_fieldsbookmark_border
തിരുവനന്തപുരം: കൊലക്കേസ് പ്രതികളായ ഏഴുപേർക്ക് ജീവപര്യന്തം കഠിനതടവ് ശിക്ഷ വിധിച്ച കേസിൽ പബ്ലിക് പ്രോസിക്യൂട്ടർക്ക് വധഭീഷണി. വെള്ളിയാഴ്ച വിധി പ്രഖ്യാപിച്ച തിരുവനന്തപുരം കാരയ്ക്കാമണ്ഡപം റഫീഖ് വധക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടർ എം. സലാഹുദ്ദീന് നേരെയാണ് വധഭീഷണി ഉണ്ടായത്. കേസിലെ നാലാം പ്രതി മാലിക്കിന്‍റെ ഭാര്യാപിതാവ് അമ്പലത്തറ മെഹമ്മൂദാണ് (55) സലാഹുദ്ദീന്‍റെ വീടിന് മുന്നിലെത്തി ഭീഷണി മുഴക്കിയത്. ഫോർട്ട് പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് മെഹമ്മൂദിനെ അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തിൽ വിട്ടു. ശനിയാഴ്ച രാവിലെ ഏഴോടെയാണ് സംഭവം. അമ്പലത്തറയിലെ വീടിന്‍റെ ഗേറ്റ് തുറന്ന് ചായ കുടിക്കാൻ സമീപത്തെ കടയിൽ പോകുന്ന വഴിക്കാണ് സ്കൂട്ടറിലെത്തിയ മെഹമ്മൂദ് സലാഹുദ്ദീനെതിരെ വധഭീഷണി മുഴക്കിയത്. വെള്ളായണി സ്വദേശിയായ റഫീഖിനെ (24) കാറ്റാടിക്കഴകൊണ്ട് അടിച്ചുകൊന്ന കേസിലെ ഏഴ് പ്രതികൾക്ക് നെയ്യാറ്റിൻകര അഡീഷനൽ സെഷൻസ് കോടതി കഴിഞ്ഞദിവസം ജീവപര്യന്തം കഠിനതടവ് വിധിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story