Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightവീടിനുനേരെ കല്ലേറ്;...

വീടിനുനേരെ കല്ലേറ്; ആക്രമണത്തില്‍ സ്ത്രീക്ക് പരിക്ക്

text_fields
bookmark_border
പേരാമ്പ്ര: കോൺഗ്രസ് പ്രവർത്തകൻ മരുതേരി ഊടുവഴി മാവിലകണ്ടി ഷബീറിന്റെ വീടിനുനേരെ വെള്ളിയാഴ്ച രാത്രി കല്ലേറ് നടന്നു. കല്ലേറില്‍ വീടിന്റെ ജനല്‍ചില്ലുകള്‍ തകര്‍ന്ന് കല്ലുകള്‍ അകത്ത് പതിച്ചിട്ടുണ്ട്. പൊട്ടിത്തെറിച്ച ചില്ലുകള്‍ ദേഹത്ത് പതിച്ച് ഉറങ്ങിക്കിടക്കുകയായിരുന്ന ഉമ്മ അലീമക്ക് പരിക്കുപറ്റി. ഇവരെ പേരാമ്പ്ര താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മാസങ്ങള്‍ക്കുമുമ്പ് പ്രദേശത്ത് കോണ്‍ഗ്രസ് യൂനിറ്റ് കമ്മിറ്റി ഉയര്‍ത്തിയ കൊടിമരം പൊലീസ് നോക്കിനിൽക്കെ സി.പി.എം പ്രവർത്തകർ നശിപ്പിച്ചതായി കോൺഗ്രസ് ആരോപിച്ചു. ഷബീറിന്റെ വീടിനുനേരെ നടന്ന ആക്രമണത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ പൊലീസിന്റെ ഭാഗത്തു നിന്നും ഉണ്ടാകണം. ആക്രമണത്തിൽ പ്രതിഷേധിച്ച് വൈകീട്ട് ഊടുവഴിയില്‍ കോണ്‍ഗ്രസ് പ്രവർത്തകർ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി. കെ.പി.സി.സി ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.എം. പ്രകാശൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി സെക്രട്ടറി സത്യൻ കടിയങ്ങാട്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. രാഗേഷ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ രാജൻ മരുതേരി, മുനീർ എരവത്ത്, കെ. മധുകൃഷ്ണൻ, കെ.എസ്.യു ജില്ല ജനറൽ സെക്രട്ടറി അർജുൻ കറ്റയാട്ട്, രജീഷ്, പി.കെ. അജീഷ്, വി.വി. ദിനേശൻ, റഫീക്ക് കല്ലോത്ത്, കുഞ്ഞബ്ദുല്ല വാളൂർ, കെ. സുമതി എന്നിവർ സംസാരിച്ചു. ടി.പി. ഷാജുദ്ദീൻ സ്വാഗതവും ദിനേശൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story