Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightഗ്രാമീണ ബാങ്കിൽനിന്ന് ...

ഗ്രാമീണ ബാങ്കിൽനിന്ന് എ.ടി.എം കാർഡ് ലഭിക്കുന്നില്ല; ഉപഭോക്താക്കൾ ദുരിതത്തിൽ.

text_fields
bookmark_border
പേരാമ്പ്ര: കേരള ഗ്രാമീൺ ബാങ്കിൽനിന്ന് എ.ടി.എം കാർഡ് കൊടുക്കാത്തത് ഗുണഭോക്താക്കളെ ദുരിതത്തിലാക്കി. കാർഡിന്റെ കാലാവധി കഴിഞ്ഞവരും പ്രയാസമനുഭവിക്കുകയാണ്. ആറു മാസത്തോളമായി കാർഡ് വിതരണം നിലച്ചിട്ട്. ചെറിയ തുകക്ക് പോലും മണിക്കൂറുകൾ വരിനിൽക്കേണ്ട അവസ്ഥയാണ്. പല ഗ്രാമ പ്രദേശങ്ങളിലും കേരള ഗ്രാമീൺ ബാങ്ക് മാത്രമാണ് ഉള്ളത്. പ്രായമായവർ ഉൾപ്പെടെ ഭൂരിപക്ഷമാളുകളുടേയും അക്കൗണ്ട് ഈ ബാങ്കിലാണ്. പെൻഷൻ, തൊഴിലുറപ്പ് വേതനമുൾപ്പെടെ അക്കൗണ്ടിൽ എത്തുന്ന തുക കാർഡില്ലാത്തതു കാരണം പെട്ടെന്ന് എടുക്കാൻ കഴിയുന്നില്ല. കാർഡിൽ ഉപയോഗിക്കുന്ന ചിപ്പ് ലഭിക്കാത്തതാണ് കാർഡ് വിതരണത്തിൽ കാലതാമസമുണ്ടാവാൻ കാരണമെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം. കാർഡ് എന്ന് കൊടുക്കാൻ കഴിയുമെന്ന് ബാങ്ക് അധികൃതർക്ക് പറയാൻ സാധിക്കുന്നില്ല. ബാങ്ക് അധികൃതരുടെ അനാസ്ഥയാണ് കാർഡ് വിതരണത്തിൽ കാലതാമസമുണ്ടാവാൻ കാരണമെന്ന് ഉപഭോക്താക്കൾ പറയുന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story