Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:42 AM IST Updated On
date_range 8 May 2022 5:42 AM ISTസഹകരണപ്രസ്ഥാനത്തെ തകർക്കാനുള്ള ശ്രമം ചെറുത്തുതോല്പിക്കും
text_fieldsbookmark_border
കൊടുവള്ളി: ജനങ്ങളുടെ നന്മക്കും ക്ഷേമത്തിനും വേണ്ടി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന സഹകരണപ്രസ്ഥാനത്തെ സംരക്ഷിക്കുന്നതിനു പകരം ആർ.ബി.ഐയേയും ഇൻകം ടാക്സിനേയും ഉപയോഗപ്പെടുത്തി തകർക്കാനുള്ള ശ്രമമാണ് കേന്ദ്രസർക്കാറിന്റെ ഭാഗത്തുനിന്ന് നടക്കുന്നതെന്ന് കേരള പ്രൈമറി കോഓപറേറ്റിവ് സൊസൈറ്റീസ് അസോസിയേഷൻ താമരശ്ശേരി താലൂക്ക് സമ്മേളനം അഭിപ്രായപ്പെട്ടു. സഹകരണപ്രസ്ഥാനത്തെ തകർക്കാനുള്ള ഗൂഢശ്രമം തിരിച്ചറിഞ്ഞ് സഹകരണപ്രസ്ഥാനത്തെ സംരക്ഷിച്ച് ഉന്നതിയിലേക്ക് എത്തിക്കുന്നതിന് ജനങ്ങളും സഹകാരികളും ഒന്നിച്ച് അണിനിരന്ന് വലിയ പോരാട്ടം തീർക്കും. സമ്മേളനം പ്രൈമറി അസോസിയേഷൻ ജില്ല പ്രസിഡന്റ് അഡ്വ. ജി. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കെ.സി. വേലായുധൻ പുതുപ്പാടി അധ്യക്ഷത വഹിച്ചു. താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ പി.പി. റസിയ, കെ.വി. ദാമോദരൻ, ജോളി ജോസഫ് തിരുവമ്പാടി, കെ.കെ.ഡി. രാജൻ, ബഷീർ ഉണ്ണികുളം, നൗഷാദ് പന്നൂർ, അഹമ്മദ് കുട്ടി ഓമശ്ശേരി, ടി.എ. മൊയ്തീൻ എന്നിവർ സംസാരിച്ചു. ഒ.പി. റഷീദ് കൊടുവള്ളി സ്വാഗതവും പി.സി. അബ്ദുൽ അസീസ് നന്ദിയും പറഞ്ഞു. ഭാരവാഹികൾ: ഒ.പി. റഷീദ് കൊടുവള്ളി (പ്രസി), ജോളി ജോസഫ് തിരുവമ്പാടി (വൈസ് പ്രസി), കെ.സി. വേലായുധൻ പുതുപ്പാടി (സെക്രട്ടറി), പി. അഹമ്മദ് കുട്ടി ഓമശ്ശേരി, പി.സി. അബ്ദുൽ അസീസ് താമരശ്ശേരി (ജോ. സെക്രട്ടറി), പി. അബ്ദുൽ കരീം വലിയപറമ്പ് (ട്രഷറർ).
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story