Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപങ്കാളിത്ത പെന്‍ഷന്‍...

പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണം

text_fields
bookmark_border
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണം
cancel
വടകര: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി പിന്‍വലിച്ച് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ പുനഃസ്ഥാപിക്കണമെന്നും പൊതുവിപണിയിലെ വിലക്കയറ്റത്തിനനുസരിച്ച് കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ച അതേ നിരക്കില്‍ സംസ്ഥാന ജീവനക്കാരുടെ ക്ഷാമബത്ത പുതുക്കണമെന്നും ജോയന്റ് കൗൺസിൽ ജില്ല സമ്മേളനം ആവശ്യപ്പെട്ടു. സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലന്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് പി. രാംമനോഹര്‍ അധ്യക്ഷത വഹിച്ചു. കെ.ജി.ഒ.എഫ് സംസ്ഥാന ട്രഷറര്‍ എ.കെ. സിദ്ധാർഥന്‍, കെ. ജയപ്രകാശ്, എം.യു. കബീര്‍, ടി.എം. സജീന്ദ്രന്‍, ടി. രത്നദാസ്, വി. അനില്‍കുമാര്‍, ശിവന്‍ തറയില്‍, അനില്‍കുമാര്‍ ചുക്കോത്ത്, ഐ.ടി. മിനി, കെ. അജിത, സി.പി. മണി എന്നിവര്‍ സംസാരിച്ചു. സർവിസിൽനിന്ന് വിരമിക്കുന്ന പി.വി. തങ്കമ്മക്ക് യാത്രയയപ്പ് നല്‍കി. ജോയന്‍റ് കൗണ്‍സില്‍ പ്രവര്‍ത്തകന്‍ രജീഷിനെ അനുമോദിച്ചു. ഭാരവാഹികൾ: പി. രാംമനോഹര്‍ (പ്രസി.), ശിവന്‍ തറയില്‍, കെ. ഷിജു, കെ. അജിത (വൈസ് പ്രസി.), കെ. ജയപ്രകാശ് (സെക്ര.), കെ.പി. അഖിലേഷ്, പി. സുനില്‍കുമാര്‍, എം. സച്ചിദാനന്ദന്‍ (ജോ. സെക്ര.), ടി. രത്നദാസ് (ട്രഷ.). പടം: ജോയന്‍റ് കൗണ്‍സില്‍ ജില്ല പ്രതിനിധി സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി ടി.വി. ബാലന്‍ ഉദ്ഘാടനം ചെയ്യുന്നു . Saji 3
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story