Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:37 AM IST Updated On
date_range 8 May 2022 5:37 AM ISTവടകരയിൽ നാടകോത്സവം
text_fieldsbookmark_border
കോഴിക്കോട്: കേരള സംഗീതനാടക അക്കാദമി അമച്വർ നാടകോത്സവം മേയ് ഒമ്പതു മുതൽ 13വരെ വടകര ടൗൺഹാളിൽ എക്സൽ ഫിനാൻസ് സൊസൈറ്റിയുടെ (എഫാസ്) നേതൃത്വത്തിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ദേശീയ -അന്തർദേശീയതലങ്ങളിൽ ശ്രദ്ധേയരായ നാടകപ്രതിഭകളുടെ അഞ്ചു നാടകങ്ങൾ തുടർച്ചയായ അഞ്ചു ദിവസങ്ങളിലായി മേളയിൽ അരങ്ങേറും. ഒമ്പതിന് വൈകീട്ട് അഞ്ചിന് കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ രഞ്ജിത്ത് നാടകോത്സവം ഉദ്ഘാടനം ചെയ്യും. നാടകോത്സവ ദിവസങ്ങളിൽ കുട്ടികൾക്കായി നാടക ക്യാമ്പ്, പഴയകാല നാടക പ്രവർത്തകരുടെ സംഗമം, നാടകഗാനങ്ങൾ കോർത്തിണക്കിയ സംഗീത വിരുന്ന്, നാടകത്തിലെ സ്ത്രീപക്ഷവായനയുമായി ബന്ധപ്പെട്ട സെമിനാർ എന്നിവ നടക്കും. 1947 നോട്ട് ഔട്ട്, ഇരിക്കപ്പിണ്ഡം കഥപറയുന്നു, ബൊളീവിയൻ സ്റ്റാർസ്, ഒറ്റൻ, മിന്നുന്നതെല്ലാം എന്നീ നാടകങ്ങളാണ് അരങ്ങേറുക. വി.ടി. മുരളി, എഫാസ് പ്രസിഡന്‍റ് ടി.വി.എ. ജലീൽ, സെക്രട്ടറി സി. വത്സകുമാർ, എൻ. ചന്ദ്രൻ എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story