Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightജോലിക്കിടെ തൊഴിലാളി...

ജോലിക്കിടെ തൊഴിലാളി കിണറ്റിൽ വീണ് മരിച്ചു

text_fields
bookmark_border
കണ്ണൂർ: കിണർ നിർമാണത്തിനെത്തിയ തൊഴിലാളി കാൽ വഴുതി കിണറ്റിൽ വീണ് മരിച്ചു. പള്ളിക്കുന്ന് എടച്ചേരിയിലെ ആനന്ദ് നിവാസിൽ കെ. പുരുഷോത്തമനാണ് (52) മരിച്ചത്​. എടച്ചേരി കൂളിക്കാവിനടുത്ത് പുതുതായി കുഴിച്ചുകൊണ്ടിരിക്കുന്ന കിണറിന്‍റെ പണിക്കെത്തിയതായിരുന്നു. കിണറ്റിലേക്കിറങ്ങാനുള്ള ശ്രമത്തിനിടെ പിടിവിട്ട് തലയിടിച്ച് താഴേക്ക് വീഴുകയായിരുന്നു. ഒപ്പമുള്ളവർ ഉടൻ ജില്ല ആശുപത്രിയിലെത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. കിണറിന്‍റെ പടവിൽ തലയിടിച്ച് സാരമായി മുറിവേറ്റിരുന്നു. പ്രീതയാണ് ഭാര്യ. മക്കൾ: മാനസ, അശ്വതി, പ്രിയ, ആനന്ദ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story