Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമുഴുവൻ...

മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനാവസരം ഉറപ്പാക്കണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​

text_fields
bookmark_border
മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനാവസരം ഉറപ്പാക്കണം -ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​
cancel
പടന്ന: ഉന്നത വിദ്യാഭ്യാസ മേഖലയിൽ സംസ്ഥാനത്തെ മുഴുവൻ വിദ്യാർഥികൾക്കും തുടർപഠന അവസരം ഒരുക്കണമെന്ന് ഫ്രറ്റേണിറ്റി മൂവ്മെന്റ് ആക്ടിങ് പ്രസിഡന്‍റ്​ കെ.എം. ഷെഫ്രിൻ. പടന്നയിൽ നടക്കുന്ന ഹയർസെക്കൻഡറി വിദ്യാർഥികളുടെ നേതൃസംഗമം 'ഉയരെ'ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മലബാറിലേക്ക് സവിശേഷമായ വിദ്യാഭ്യാസ പാക്കേജുകൾ അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഫ്രറ്റേണിറ്റി സംസ്ഥാന ജനറൽ സെക്രട്ടറി അർച്ചന പ്രജിത്ത് അധ്യക്ഷത വഹിച്ചു. സംസ്ഥാന ഭാരവാഹികളായ എസ്. മുജീബുറഹ്മാൻ, കെ.കെ. അഷ്‌റഫ്, അമീൻ റിയാസ്, ജില്ല പ്രസിഡന്‍റ്​ യൂസുഫ് ചെമ്പിരിക്ക, വെൽഫെയർ പാർട്ടി ജില്ല ജനറൽ സെക്രട്ടറി മജീദ് നരിക്കോടൻ എന്നിവർ സംസാരിച്ചു. സംസ്ഥാന സെക്ര​േട്ടറിയറ്റ് അംഗം ഉമർ തങ്ങൾ സ്വാഗതം പറഞ്ഞു. രണ്ടു ദിവസങ്ങളിലായി നടക്കുന്ന ക്യാമ്പി‍ൻെറ ആദ്യ ദിവസം വിവിധ സെഷനുകളിലായി ഡോ. പി.കെ. സാദിഖ്, നിദ പർവീൻ, അജ്മൽ കാരക്കുന്ന്, അമീൻ കാരക്കുന്ന്, കെ.പി. തശരീഫ് തുടങ്ങിയവർ സംസാരിച്ചു. പടം: uyare hss camp പടന്നയിൽ ഹയർസെക്കൻഡറി വിദ്യാർഥികളുടെ നേതൃ സംഗമം 'ഉയരെ'ഫ്രറ്റേണിറ്റി മൂവ്മെന്‍റ്​ ആക്ടിങ് പ്രസിഡന്‍റ്​ കെ.എം. ഷെഫ്രിൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story