Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 May 2022 5:35 AM IST Updated On
date_range 8 May 2022 5:35 AM ISTകൊട്ടിയൂർ വൈശാഖ മഹോത്സവം: പത്തിന് നീരെഴുന്നള്ളത്ത്
text_fieldsbookmark_border
കേളകം: കൊട്ടിയൂർ വൈശാഖോത്സവം ചൊവ്വാഴ്ച തുടങ്ങുന്നതിൻെറ മുന്നോടിയായി ഒരുക്കങ്ങൾ പുരോഗമിക്കുന്നു. മേയ് 10നാണ് നീരെഴുന്നള്ളത്ത്. 15ന് നെയ്യാട്ടവും 16ന് ഭണ്ഡാര എഴുന്നള്ളത്തും നടക്കും. ഭണ്ഡാര എഴുന്നള്ളത്തിനുശേഷമാണ് ഭക്തർക്ക് അക്കരെ ക്ഷേത്രത്തിൽ പ്രവേശനമുള്ളത്. അക്കരെ കൊട്ടിയൂരിലെ കയ്യാലകളുടെ നിർമാണം പൂർത്തിയാകുകയാണ്. 40ഓളം കയ്യാലകളാണ് അക്കരെ സന്നിധിയിൽ നിർമിക്കുക. വൈശാഖ മഹോത്സവത്തിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് കൊട്ടിയൂർ ദേവസ്വം എക്സിക്യൂട്ടിവ് ഓഫിസർ കെ. ഗോകുൽ പറഞ്ഞു. ഭക്തർക്കായി പാർക്കിങ്ങും വിശ്രമമുറികളടമടക്കം എല്ലാവിധ സൗകര്യങ്ങളും ഒരുക്കുമെന്ന് അദ്ദേഹം പറഞ്ഞു. ക്ഷേത്രപരിസരത്തെ താൽക്കാലിക കച്ചവടകേന്ദ്രങ്ങളുടെ നിർമാണങ്ങളും ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ ക്ഷേത്രപരിസരത്ത് നടത്തുന്ന നിർമാണപ്രവർത്തനങ്ങളും അന്തിമഘട്ടത്തിലാണ്. ഉത്സവകാലത്തേക്ക് താൽക്കാലിക ജീവനക്കാരെ നിയമിക്കും. ബാവലിപ്പുഴയിലെ വെള്ളം തടഞ്ഞ് അക്കരെ സന്നിധാനത്തെത്തിക്കുന്ന ബാവലിച്ചിറയും ബാവലിപ്പുഴയ്ക്കുകുറുകെ മണൽച്ചാക്കുകകൾ നിറച്ച് താൽക്കാലിക നടപ്പാതയും ഒരുക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story