Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകരുതലിന്​ നന്ദിപറഞ്ഞ്​...

കരുതലിന്​ നന്ദിപറഞ്ഞ്​ വർഷങ്ങൾക്കുശേഷം നാട്ടിലേക്ക്​ മടക്കം

text_fields
bookmark_border
കോഴിക്കോട്​: നാടുവിട്ടെത്തി കോഴിക്കോട്ട്​ കഴിഞ്ഞ രണ്ടുപേർക്ക്​ വീട്ടിലേക്ക്​ മടക്കം. ആന്ധ്രയിലെ വെസ്റ്റ്​ ഗോദാവരി ജില്ലയിലെ ഗുബല്ല മുതയല റാവുവും മഹാരാഷ്​ട്ര അഹ്മദ്​ നഗർ സ്വദേശിനി ചൈത്രയുമാണ്​ കഴിഞ്ഞദിവസം കോഴിക്കോട്ടുനിന്ന്​ മടങ്ങിയത്.​ ഗുബല്ല അഞ്ചു കൊല്ലവും ചിത്ര ഒരു ​കൊല്ലവുമായി ബന്ധുക്കളെ കണ്ടെത്താനാവാതെ കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ കഴിയുകയായിരുന്നു. പൊതുപ്രവർത്തകൻ ശിവൻ കോട്ടൂളിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിനൊടുവിൽ ആശുപത്രിയിൽ വിശ്വറാമെന്ന്​ അറിയപ്പെട്ട, ഗുബല്ലയുടെ മകൻ ശ്രീനുവും സഹോദരൻ നാഗരാജുവും ചൈത്രയുടെ മകൻ വിലാസ്​ പവാറും ബന്ധു സമാധാൻ മോറെയും കോഴിക്കോട്ടെത്തി. ആറു കൊല്ലം മുമ്പ്​ വീടുവിട്ടിറങ്ങിയതാണ്​ ഗുബല്ല. ചൈത്ര അഞ്ചു​ കൊല്ലം മുമ്പും. പല നാടുകൾ അലഞ്ഞാണ്​ കോഴിക്കോട്ടെത്തിയത്​. ഉൾനാടൻ ഗ്രാമങ്ങളിൽ കഴിയുന്ന, പ്രാദേശിക ഭാഷമാത്രമറിയുന്ന ഇവരുടെ ബന്ധുക്കളെ വിവിധ പൊലീസ്​ സ്റ്റേഷനുകൾ വഴി ഏറെ ബുദ്ധിമുട്ടിയാണ്​ കണ്ടെത്തിയത്​. വർഷങ്ങൾക്കുശേഷം ഒന്നിച്ച ബന്ധുക്കൾക്കൊപ്പം പോവുന്ന അന്തേവാസികൾക്ക് ആശുപത്രിയിൽ ഊഷ്മള യാത്രയയപ്പൊരുക്കി. സാമ്പത്തിക സഹായവും മരുന്നും സമ്മാനങ്ങളും നൽകിയ കോഴിക്കോട്ടെ സുമനസ്സുകൾക്ക്​​ നന്ദി പറഞ്ഞായിരുന്നു തിരിച്ചുപോക്ക്​.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story