Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'സഹപാഠിക്കൊരു വീട്'...

'സഹപാഠിക്കൊരു വീട്' ശിലാസ്ഥാപനം

text_fields
bookmark_border
കുന്ദമംഗലം: സഹപാഠിക്ക് ഒരു വീട് പദ്ധതിയുടെ ഭാഗമായി പയമ്പ്ര ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ എസ്.പി.സി യൂനിറ്റ് പടിഞ്ഞാറ്റുമുറിയിൽ നിർമിക്കുന്ന വീടിന്റെ ശിലാസ്ഥാപനം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി നിർവഹിച്ചു. സ്കൂളിലെ സഹോദരങ്ങളായ രണ്ടു കുട്ടികൾക്കുവേണ്ടിയാണ് വീട് നിർമിക്കുന്നത്. എസ്.പി.സി സംഘടിപ്പിച്ച കേക്ക് ചലഞ്ചിലൂടെയാണ് വീട് നിർമാണത്തിനുള്ളിൽ തുക സ്വരൂപിച്ചത്. ധനസമാഹരണത്തിന് നാട്ടുകാർക്കൊപ്പം ജില്ലയിലെ 32 സ്കൂളിലെ എസ്.പി.സി യൂനിറ്റുകളും പങ്കാളികളായി. ജില്ല പഞ്ചായത്ത് മെംബർ ഇ. ശശീന്ദ്രൻ അധ്യക്ഷതവഹിച്ചു. കക്കോടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി. ഷീബ, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ. സരിത, എന്നിവർ മുഖ്യാതിഥികളായി. വാർഡ് മെംബർ കെ. മോഹൻദാസ്, പ്രിസിപ്പൽ വി. ബിനോയ്, ഹെഡ്മിസ്ട്രസ് ഷൈനി ജോസഫ്, ഷിബു മൂടാടി, സി. ഷാജി എന്നിവർ സംസാരിച്ചു. വീട് നിർമാണ കമ്മിറ്റി ചെയർമാൻ ശോഭീന്ദ്രൻ സ്വാഗതവും പി. രാഹുൽ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story