Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:43 AM IST Updated On
date_range 7 May 2022 5:43 AM ISTബി.ജെ.പി തെരഞ്ഞെടുപ്പ് കൺവെൻഷൻ
text_fieldsbookmark_border
കൊടുവള്ളി: കൊടുവള്ളി നഗരസഭയിലെ പതിനാലാം ഡിവിഷനിൽ ബി.ജെ.പി സ്ഥാനാർഥി വിജയിച്ചാൽ മുഴുവൻ വീടുകളിലും കേന്ദ്ര ഫണ്ട് ഉപയോഗിച്ച് കുടിവെള്ളമെത്തിക്കുമെന്ന് ഉത്തര മേഖല പ്രസിഡന്‍റ് ടി.പി. ജയചന്ദ്രൻ മാസ്റ്റർ പറഞ്ഞു. കൊടുവള്ളി നഗരസഭയിലെ 14 ഡിവിഷൻ വാരിക്കുഴി താഴത്ത് ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുന്ന അനിൽകുമാറിന്റെ തെരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പി. അഭിലാഷ് ചെയർമാനും വിജിത്ത് കൺവീനറുമായി 101 അംഗ കമ്മിറ്റി രൂപവത്കരിച്ചു. യോഗത്തിൽ കൊടുവള്ളി സൗത്ത് ഏരിയ കമ്മിറ്റി പ്രസിഡന്‍റ് വി.എം. ഷാജു അധ്യക്ഷത വഹിച്ചു. ബി.ജെ.പി കൊടുവള്ളി മണ്ഡലം പ്രസിഡന്‍റ് മനോജ് നടുക്കണ്ടി, കെ.പി. മുരളീധരൻ, പി.സി. രാജേഷ്, സ്ഥാനാർഥി അനിൽകുമാർ, രതി രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story