Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightകുന്ദമംഗലത്ത് കാർ...

കുന്ദമംഗലത്ത് കാർ അപകടത്തിൽപെട്ടു ഡ്രൈവർ അത്ഭുതകരമായി രക്ഷപ്പെട്ടു

text_fields
bookmark_border
കുന്ദമംഗലം: കുന്ദമംഗലം-മുക്കം റോഡിൽ സബ് സ്റ്റേഷന് സമീപം കാർ മരത്തിലിടിച്ച് അപകടം. മുക്കം ഭാഗത്തു നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ഫോർച്യൂണർ കാറാണ് അപകടത്തിൽപെട്ടത്. വെള്ളിയാഴ്ച രാവിലെ 11.30 മണിയോടെയാണ് അപകടം. എറണാകുളം സ്വദേശി അബ്ദുൽ റഷീദ് കെ.എം.സി.ടിയിൽ പഠിക്കുന്ന മകളെ ​കൊണ്ടാക്കി മടങ്ങിവരുമ്പോഴാണ് അപകടം സംഭവിച്ചത്. നിയന്ത്രണംവിട്ട് മരത്തിലിടിച്ച കാർ സമീപത്തെ അഗ്രോ നഴ്സറിയുടെ മതിലിൽ ഇടിച്ച് നിൽക്കുകയായിരുന്നു. അപകടം നടന്നയുടനെ കാറിലെ എയർബാഗ് പ്രവർത്തന സജ്ജമായതുകൊണ്ട് ഡ്രൈവർ പരിക്കുകളൊന്നുമില്ലാതെ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു. അബ്ദുൽ റഷീദ് മാത്രമേ കാറിൽ ഉണ്ടായിരുന്നുള്ളൂ. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story