Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightതൃക്കാക്കര...

തൃക്കാക്കര തെരഞ്ഞെടുപ്പ്​ കോൺഗ്രസിന്‍റെ ആണിയെ​ടുക്കും -മന്ത്രി സജി ചെറിയാൻ

text_fields
bookmark_border
കോഴിക്കോട്​: തൃക്കാക്കര തെരഞ്ഞെടുപ്പ്​ കഴിയുമ്പോൾ സെഞ്ച്വറിയടിച്ചുകൊണ്ട്​ ഇടതുപക്ഷം കേൺഗ്രസിന്‍റെ അവസാനത്തെ ആണിയും അടിക്കു​മെന്ന്​ മന്ത്രി സജി ചെറിയാൻ. കേരള സംസ്​ഥാന മത്സ്യ​ത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) സംസ്​ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള മത്സ്യത്തൊഴിലാളി റാലിയും പൊതുസമ്മേളനവും മുതലക്കുളത്ത്​ ഉദ്​ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇടതുപക്ഷത്തെ ദുർബലപ്പെടുത്തി വർഗീയത വളർത്താനാണ്​ സംഘ്​ പരിവാറും എസ്​.ഡി.പി.ഐയും നോക്കുന്നത്​. പൊതുമേഖല സ്​ഥാപനങ്ങൾ വിറ്റ്​ കോടികളുടെ പ്രതിമയുണ്ടാക്കുന്നവർ ജനവിരുദ്ധത മറച്ചുവെക്കുന്നത്​ വർഗീയത ആളിക്കത്തിച്ചാണെന്നും അദ്ദേഹം പറഞ്ഞു. സംസ്​ഥാന പ്രസിഡന്‍റ്​ കൂട്ടായി ബഷീർ അധ്യക്ഷത വഹിച്ചു. ജെ. മേഴ്​സിക്കുട്ടിയമ്മ, പി. മോഹനൻ, പി.പി. ചിത്തരഞ്ജൻ എം.എൽ.എ, തോട്ടത്തിൽ രവീന്ദ്രൻ എം.എൽ.എ, എ. പ്രദീപ്​ കുമാർ എന്നിവർ സംസാരിച്ചു. വി.കെ. മോഹൻദാസ്​ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളനം സി.ഐ.ടി.യു സംസ്​ഥാന പ്രസിഡന്‍റ്​ ആനത്തലവട്ടം ആനന്ദൻ ശനിയാഴ്ച രാവിലെ ഉദ്​ഘാടനം ചെയ്യും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story