Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 May 2022 5:32 AM IST Updated On
date_range 7 May 2022 5:32 AM ISTകെ.എസ്.ആർ.ടി.സി സമരം പൂർണം; ജനം വലഞ്ഞു
text_fieldsbookmark_border
കോഴിക്കോട്: ശമ്പളം വൈകുന്നതിൽ പ്രതിഷേധിച്ച് കെ.എസ്.ആർ.ടി.സി തൊഴിലാളികൾ നടത്തിയ സമരം പൂർണമായതിനാൽ യാത്രക്കാർ വലഞ്ഞു. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷക്കു പോകുന്ന വിദ്യാർഥികളെയും സമരം വലച്ചു. വ്യാഴാഴ്ച അർധരാത്രി മുതൽ കോഴിക്കോട് ബസ്സ്റ്റാൻഡിൽ ദുരിതം ആരംഭിച്ചു. സി.ഐ.ടി.യു സമരത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് പറഞ്ഞെങ്കിലും ആരും ജോലിക്കെത്തിയില്ല. കോഴിക്കോട് ഡിപ്പോയിൽനിന്നുള്ള 67ൽ നാലു ദീർഘദൂര ബസുകൾ മാത്രമാണ് ഓടിയത്. തൊട്ടിൽപാലം, വടകര, താമരശ്ശേരി, തിരുവമ്പാടി ഡിപ്പോകളിൽനിന്ന് ഒരു ബസ് പോലും പുറപ്പെട്ടില്ല. 192 ബസുകളാണ് ജില്ലയിലെ അഞ്ചു ഡിപ്പോകളിൽനിന്ന് സർവിസ് നടത്തുന്നത്. ഏതാണ്ട് 20 ലക്ഷം രൂപയാണ് പ്രതിദിന കലക്ഷൻ. ഭരണാനുകൂല സംഘടനയായ സി.ഐ.ടി.ഇ.എക്ക് വലിയ സ്വാധീനമുള്ള ജില്ലയാണ് കോഴിക്കോട്. സി.ഐ.ടി.യു സമരത്തിൽനിന്ന് വിട്ടുനിൽക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും അനുയായികളും നേതാക്കളും അനുസരിച്ചില്ല. എല്ലാവരും സമരത്തിൽ പങ്കെടുത്തതോടെ ആയിരക്കണക്കിന് യാത്രികരാണ് വഴിയാധാരമായത്. കെ.എസ്.ആർ.ടി.സിയെ മാത്രം ആശ്രയിക്കുന്ന മലയോര മേഖലയിലെ യാത്രക്കാർ വലിയ പ്രയാസമാണ് അനുഭവിച്ചത്. സ്വകാര്യ വാഹനങ്ങൾ കൂടുതൽ റോഡിലിറങ്ങിയത് ഗ്രാമങ്ങളിലടക്കം ഗതാഗതക്കുരുക്കിന് ഇടയാക്കി. ksrtc bus stand തൊഴിലാളിസമരത്തെ തുടർന്ന് വിജനമായ കോഴിക്കോട് കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story