Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_right'സെഡ്​.ജി.സി കമ്യൂൺ...

'സെഡ്​.ജി.സി കമ്യൂൺ സാദരം' ഞായറാഴ്ച

text_fields
bookmark_border
കോഴിക്കോട്​: സാമൂതിരി ഗുരുവായൂരപ്പൻ കോളജിലെ പൂർവ വിദ്യാർഥികളുടെയും അധ്യാപകരുടെയും ജീവനക്കാരുടെയും കൂട്ടായ്മയായ 'സെഡ്​.ജി.സി കമ്യൂണി'ന്​ ഈ മാസം എട്ടിന്​ ഔദ്യോഗികമായ തുടക്കമാകുമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. കഴിഞ്ഞ ജൂൺ മുതൽ 'സെഡ്​.ജി.സി കമ്യൂൺ' ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്​. കാന്‍റീൻ നടത്തിപ്പുകാരനും പൂർവ വിദ്യാർഥികളുമടക്കമുള്ളവർക്ക്​ 25 ലക്ഷത്തിലേറെ രൂപയുടെ വിവിധ സഹായങ്ങൾ നൽകിയിട്ടുണ്ട്​. 'സാദരം' എന്ന്​ പേരിട്ട ചടങ്ങ്​ എട്ടിന്​ രാവിലെ 9.30ന്​ എഴുത്തുകാരൻ എൻ.എസ്.​ മാധവൻ ഉദ്​ഘാടനം ​ചെയ്യും. കോളജ്​ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ എ.ഡി.ജി.പി പി. വിജയൻ ലോഗോ പ്രകാശനം ചെയ്യും. വിവിധ കലാപരിപാടികളും അരങ്ങേറും. വാർത്തസമ്മേളനത്തിൽ പി. പത്മനാഭൻ നായർ, ​മാധവൻ നായർ, ഡോ. ടി. രാമചന്ദ്രൻ, എൻ. ബഷീർ, പി.ടി. രഞ്ജൻ, എ. സുന്ദരൻ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story